
‘ഷൂട്ടിങ് ലൊക്കേഷനിൽ ആയമാരുടെ ചെലവ് വഹിക്കുന്നത് നിർമാതാക്കൾ’; നയൻതാരയ്ക്കെതിരേ വിമർശനം
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് യുട്യൂബർ അന്തനൻ. ഇപ്പോഴിതാ സൂപ്പർതാരത്തെ കുറിച്ച് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബർ. നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ കുട്ടികൾക്ക് വേണ്ടി ആയമാരെ കൊണ്ടുവരാറുണ്ടെന്നും അതിന്റെ ചെലവ് നിർമാതാക്കളാണ് വഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികൾക്ക് വേണ്ടി രണ്ട് ആയമാരുമായാണ് നയൻതാര ഷൂട്ടിങ് ലൊക്കേഷനിൽ എത്താറുള്ളത്. നിർമാതാക്കൾ അവർക്ക് വേണ്ടി ചെലവ് ചെയ്യാൻ നിർബന്ധിതരാകുകയാണ്. അവിടെ എന്ത് ന്യായീകരണമാണുള്ളത് കുട്ടികൾക്കായി ആയമാരെ കൊണ്ടുവരുന്നുണ്ടെങ്കിൽ അവരുടെ ചെലവ് വഹിക്കേണ്ടത് നയൻതാരയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ നിർമാതാവിന്റേതല്ല.-…