ജ്യോതിക കരിയറും സുഹൃത്തുക്കളേയും എല്ലാം ഉപേക്ഷിച്ച് വന്നതാണ്; ആദ്യമായി മനസ്സ് തുറന്ന് സൂര്യ

പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം മാറിപ്പോയതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നടന്‍ സൂര്യ. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്‌കൂളുകളിലാണ് മക്കള്‍ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയര്‍ വീണ്ടെടുക്കാനും താരങ്ങളുടെ സ്‌പോട്ട് ലൈറ്റില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലന്‍സ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്. പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വര്‍ഷം ചെന്നൈയില്‍ ജീവിച്ചു. അവള്‍ എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന്…

Read More

ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ യമഹയുടെ ചിത്രീകരണം ആരംഭിച്ചു

പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. . സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബാംഗ്ലൂർ,കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. പ്രധാന അഭിനേതാക്കൾ….

Read More

പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം

പലസ്തീൻ വിഷയമായി എത്തുന്ന സിനിമകൾ കൂട്ടത്തോടെ ഒഴിവാക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചർ സിനിമകളും ‘പലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പലസ്തീൻ സിനിമകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിന് ഫ്രീഡം ഫോർവേർഡ് എന്ന സംഘടന കത്തയച്ചു. പലസ്തീൻ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്‌ഫോമിനെതിരെ നിലപാടെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി…

Read More

ഇനി ‘തൊപ്പി’ ഇല്ല; സ്വന്തം ഫാമിലി സ്വീകരിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ടെന്താ കാര്യം?: യൂട്യൂബർ തൊപ്പി

വിഷാദത്തിലൂടെ കടന്നുപോകുകയാണെന്ന് യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എല്ലാം അവസാനിപ്പിക്കുകയാണെന്നും ‘തൊപ്പി’ എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ‘കേൾക്കുമ്പോൾ തമാശയായി തോന്നും ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കാൻ പോകുകയാണ്. ഞാൻ ലാസ്റ്റ് ലൈവ് വന്നപ്പോൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയത് ഓർമയുണ്ടോ? പോയി. സ്വന്തം ഫാമിലി എന്റെ മുഖത്തിന് മുന്നിൽ ഡോർ അടക്കുകയാണ്. എത്ര പൈസയും ഫെയിമും ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഇതവസാനിപ്പിക്കാൻ സമയമായി. മനസിലായോ? ഈ കഥാപാത്രം നിർത്താൻ സമയമായി….

Read More

കമൽ ഹാസൻ അവളുടെ രാവുകളിൽ അഭിനയിച്ചു, ഇപ്പോഴും അധികം ആർക്കും അത് അറിയില്ല; സീമ പറയുന്നു

കമൽ ഹാസനുമായുളള സൗഹൃദം മറക്കാൻ പറ്റാത്തതാണെന്ന് തുറന്ന് പറഞ്ഞ് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചത് ഇപ്പോഴും അധികം ആർക്കും അറിയില്ലെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ പണിയുടെ വിശേഷങ്ങൾ ഒരു യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയായിരുന്നു സീമ. അതിനിടയിലാണ് താരം പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്. ‘സിനിമയിൽ സംവിധായകൻമാർക്ക് ഒരു സ്ഥാനമുണ്ട്. അത് നൽകുന്ന വ്യക്തിയാണ് ഞാൻ. എന്റെ ഭർത്താവ് ഐവി ശശിയുടെ സിനിമയിൽ ഞാൻ അഭിനയിക്കുമ്പോഴും അദ്ദേഹത്തെ ഞാൻ സാർ എന്നാണ് വിളിച്ചിരുന്നത്. എന്റെ…

Read More

‘അഭിനയം സ്വപ്നത്തിൽ പോലുമില്ലായിരുന്നു, അമ്മ കടം വാങ്ങിയ 25,000 രൂപ തിരിച്ച് കൊടുക്കാനാണ് നടനായത്’; സൂര്യ

ചെറുപ്പത്തിൽ അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം സൂര്യ ഒരു അഭിമുഖത്തിൽ. അമ്മ എടുത്ത 25,000 രൂപയുടെ കടം വീട്ടുന്നതിനുവേണ്ടിയാണ് സിനിമയിലെത്തിയതെന്നും സൂര്യ പറഞ്ഞു. ‘സിനിമയിൽ അഭിനയിക്കണം, നടനാകണം എന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. സ്വന്തമായി ബിസിനസ് നടത്തണമന്നായിരുന്നു മോഹം. ആദ്യ പടിയായി വസ്ത്രവ്യാപാര രംഗത്ത് ജോലിചെയ്തു. ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വർഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കൽ…

Read More

‘പ്രശസ്തരായ റൈറ്റേഴ്സാണ് അവർ, ഇങ്ങനാണോ അവരുടെ മുന്നിൽ പറയുന്നത്‌’; രാജുവിനോട് ഞാൻ പറഞ്ഞത്; ലാൽ ജോസ്

ലാൽ ജോസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് അയാളും ഞാനും തമ്മിൽ. 2012ലാണ് സിനിമ റിലീസ് ചെയ്തത്. പ്രതാപ് പോത്തൻ, കലാഭവൻ മണി, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. ചില നിർബന്ധങ്ങൾക്ക് വഴങ്ങാതിരുന്നിട്ടും ‘അയാളും ഞാനും തമ്മിൽ’ സൂപ്പർ ഹിറ്റായതിന് പിന്നിലെ കഥ. ലാൽ ജോസിന്റെ വാക്കുകൾ ‘അയാളും ഞാനും…

Read More

ഓസ്‌കാർ ലൈബ്രറിയിൽ ഇടംപിടിച്ച് ഉള്ളൊഴുക്കിന്റെ തിരക്കഥ; സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ

ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ ഉർവശി, പാർവതി തിരുവോത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉർവശിക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഉള്ളൊഴുക്കിന്റെ തിരക്കഥ അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ലൈബ്രറിയിലെ ശേഖരത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഈ നേട്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളുടെ തിരക്കഥകളാണ്…

Read More

പിഷാരടിക്കൊപ്പം ഇപ്പോൾ ഷോ ചെയ്യാത്തതിന് കാരണം ഇതാണ്; പേടിയാണ്; ധർമ്മജൻ

ധർമ്മജൻ ബോൾഗാട്ടി-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഷോകളിലും അല്ലാതെയുമെല്ലാം പിഷാരടി പലപ്പോഴും ധർമ്മജനെ ട്രോളിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ധർമ്മജൻ. തന്നെ കളിയാക്കിയത് ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. ചിലർക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്. അവർക്ക് ഈഗോ അടിക്കും. ഞങ്ങൾക്ക് ഈഗോ എന്നൊന്ന് ഇത്രയും കാലത്തിനിടെ ഉണ്ടായിട്ടില്ല. അവൻ എന്നെ കളിയാക്കിയാലും ഞാൻ അവനെ കളിയാക്കിയാലും. ഈഗോ ഉണ്ടായാലാണ് ഇതൊക്കെ സംഭവിക്കുന്നത്. എന്നെ കളിയാക്കിയതിന് ചിലർ അവനോട്…

Read More

ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും:  ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്ന് നടൻ ദുല്‍ഖര്‍. ശരിക്കും കുറച്ച് സിനിമകള്‍ ഈ വര്‍ഷം ഞാൻ ചെയ്യാനിരുന്നതാണ്. ഒന്ന് ഉപേക്ഷിച്ചു. മറ്റൊന്ന് വര്‍ക്കാവാതിരുന്നത് അവസാന മിനിറ്റിലാണ്. അപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുമുണ്ടായി.  ലക്കി ഭാസ്‍കര്‍ സിനിമയും വൈകി. സംവിധായകനും നിര്‍മാതാവും തന്നെ പിന്തുണച്ചു. തങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കേ തനിക്ക് വേദന വരുമ്പോഴൊക്കെ അവര്‍ എന്നോട് നിര്‍ബന്ധിച്ച് സ്നേഹത്തോടെ പറയുമായിരുന്നു  നിര്‍ത്താം എന്ന്. വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു അവര്‍. വീട്ടില്‍ വിശ്രമമെടുക്കാൻ പറഞ്ഞു അവര്‍. പിന്നീട് തിരിച്ചു വന്നാണ്…

Read More