ഗൗതം മേനോന്‍റെ ഏറ്റവും പുതിയ ചിത്രം വെന്തു തനിന്തത് കാട് ഒടി ടി യിൽ

   വെന്തു തനിന്തത് കാട് എന്നാല്‍ കത്തിയമര്‍ന്ന കാട് എന്നര്‍ത്ഥം.ചിത്രങ്ങള്‍ക്ക് പേരിടുന്നതില്‍ കവിഹൃദയം സൂക്ഷിക്കുന്ന ഗൗതം മേനോന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വെന്തു തനിന്തത് കാട് മലയാളികള്‍ക്ക് സുപരിചിതനാണ് ഗൗതം മേനോന്‍. കാക്ക കാക്ക, വേട്ടയാട് വിളയാട്, വര്‍ണങ്ങള്‍ ആയിരം എന്നീ ചലച്ചിത്ര കവിതകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗതമിന്‍റെ കാടിന്‍റെ കഥ ഒക്ടോബര്‍ പതിനഞ്ചു മുതല്‍ ഓ ടി ടി  ഫ്ളാറ്റുഫോമില്‍ ഓടിത്തുടങ്ങുന്നു. ആമസോണ്‍ പ്രൈംമിന്‍റെ സ്ക്രീനിലാണ്.പടം ഓടിത്തുടങ്ങുന്നത്.അച്ഛന്‍ തനി കേരളീയന്‍, അമ്മ തമിഴകത്തുകാരി.രാം ഗോപാല്‍…

Read More

പത്തൊന്‍പതാം നൂറ്റാണ്ട് പാവങ്ങളുടെ പൊന്നിയിന്‍ സെല്‍വം

മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വം എന്ന ബ്രഹ്മാണ്ഡ ചിത്രംസെപ്തംബര്‍ അവസാനമാണ് ലോകവ്യാപകമായി തീയറ്ററുകളിലെത്തുന്നത്.പിഎസ്1 എന്ന പേരില്‍ പൊന്നിയിന്‍ സെല്‍വം എന്ന വലിയകൃതിയുടെ ആദ്യ ഭാഗമാണ്  ഇപ്പോള്‍ ചലച്ചിത്രഭാഷ്യമായി അവതരിപ്പിച്ചിട്ടുള്ളത്.അഞ്ഞൂറുകോടിക്കപ്പുറമാണ് അതിന്‍റെ നിര്‍മ്മാണച്ചിലവെന്നറിയുന്നു. റിലീസ് ചെയ്തു രണ്ടാഴ്ചക്കകം നാനൂറു കോടിയിലേറെ ചിത്രം കളക്ട് ചെയ്തെന്നും അറിയുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇരുനൂറു കോടിയിലേറെ കളക്ട് ചെയ്തു എന്നു വാര്‍ത്തകള്‍. മണിരത്നത്തിന്‍റെ പതിവ് രീതിയില്‍നിന്നു വ്യത്യസ്തമായി പ്രമേയം ആവശ്യപ്പെടുന്ന അലങ്കാരങ്ങളോടെയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വത്തെ അണിയിച്ചൊരുക്കിയത്. മണിരത്നം ശൈലിയില്‍ മൗനം കൊണ്ട്…

Read More

പ്രയാഗ മാർട്ടിനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ബുള്ളറ്റ് ഡയറീസ് ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി,സലിം കുമാർ,അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ…

Read More

പുള്ളി ടീസർ റിലീസ്.

  കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പുള്ളി “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി,വിജയകുമാർ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ,പ്രതാപൻ,മീനാക്ഷി,അബിബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക്ബിജിബാൽ സംഗീതം പകരുന്നു  മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം…

Read More

ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടികളിലൊന്നായ ദിലീപ്-റാഫി ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 70 ദിവസം നീണ്ട ചിത്രീകരണം മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയാക്കിയത്. ദിലീപ് റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ്…

Read More

ദീപാവലി ആഘോഷങ്ങൾക് മാറ്റ് കൂട്ടാൻ ഒക്ടോബർ 22-ന് സംഗീത സന്ധ്യയുമായി അമൃത സുരേഷ്

ദീപപ്രഭയിൽ ആഘോഷപ്രഭയൊരുക്കാൻ ഒരു കൂട്ടം ഗാനങ്ങളുമായി മലയാളികളുടെ പിന്നണിഗായിക അമൃതസുരേഷ് ദുബായിൽ എത്തുന്നു . ദുബായ് സിറ്റി സെന്റർ ദെയ്റയിലെ ഫുഡ് സെൻട്രലിൽ, സിങ് വിത് എ സ്റ്റാർ: എ കരോക്കെ ഈവ്നിങ് വിത് അമൃത സുരേഷ് ഇൻ ദുബായ് എന്ന പരിപാടിയിലൂടെ ഈ ദീപാവലി ദുബായോടൊപ്പം ആഘോഷമാകുമ്പോൾ നിങ്ങൾക്കും പാടാനവസരമൊരുങ്ങുകയാണ്. ഒക്ടോബർ 22-ന് വൈകീട്ട് 7 മണി മുതൽ 8.30 വരെയാണ് കരോക്കെ സം​ഗീത സന്ധ്യ. കരോക്കെ പാട്ടുകൾ പാടാനും അമൃതക്കൊപ്പം പാടാനുള്ള അവസരത്തിനുമായി രജിസ്റ്റർ…

Read More

എണ്‍പത്തിയാറാം വയസില്‍ പ്രണയ ചിത്രവുമായി മുതിര്‍ന്ന സംവിധായകന്‍ സ്റ്റാൻലിജോസ്

മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംവിധായകനാണ് സ്റ്റാൻലി ജോസ്. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എണ്‍പത്തിയാറാം വയസ്സിലാണ് സ്റ്റാൻലി ജോസ് തന്‍റെ പുതിയ മലയാള ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍റെ പത്നി കനകം സ്റ്റെല്ല കഥയും തിരക്കഥയുമെഴുതിയ ‘ലൗ ആന്‍റ് ലൈഫ്’ താമസിയാതെ പ്രേക്ഷകരിലെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ തമ്മനം കെ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി…

Read More

തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരൊന്നിക്കുന്ന ജിന്ന ” ഒക്ടോബർ 21-ന്

തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ” ജിന്ന ” ഒക്ടോബർ 21-ന് കേരളത്തിൽ പ്രദർശനത്തിനെത്തുമെന്ന് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ നടൻ വിഷ്ണു മഞ്ചു ഔദ്യോഗികമായി അറിയിച്ചു. എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ വിഷ്ണു മഞ്ചു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന “ജിന്ന” ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി…

Read More

ഷാജോണിന് പഠിക്കുകയാണിപ്പോള്‍ അപര്‍ണ…

അഭിനയം എത്ര മികച്ചതാണെങ്കിലും, ചിത്രം തീയേറ്ററുകളില്‍ ബ്ലോക്ബസ്റ്ററാണെങ്കിലും കാഴ്ചക്കാര്‍ക്കിടയില്‍ പ്രകമ്പനമുണ്ടാക്കിയാലും നടീനടന്മാര്‍ പരസ്പരം അഭിനന്ദനം അറിയിക്കുകയെന്നത് മലയാളത്തില്‍ പതിവില്ല.മോഹന്‍ലാലിനെക്കുറിച്ച് മമ്മുട്ടിയോ, മമ്മുട്ടിയെക്കുറിച്ചു മോഹന്‍ലാലോ പരസ്പരം സിനിമയുടെ കാര്യത്തിലോ കഥാപാത്രങ്ങളെക്കുറിച്ചോ അഭിപ്രായം പ്രകടിപ്പിക്കാറില്ല. അത്രയ്ക്ക് വലിയ ഹൃദയ വിശാലതയൊന്നും വേണ്ടന്നാണ് താരങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഈ മാമൂല്‍ രീതികളിലൊന്നും പുതുതലമുറക്ക് വിശ്വാസമില്ല. അവര്‍ വാരിക്കോരി പ്രശംസിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല. ദേശീയ അവാര്‍ഡ് നേടിയ നടി അപര്‍ണ ബാലമുരളി, സുധീഷ് ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനി ഉത്തര’ത്തിലെ അഭനയത്തിന്റെ…

Read More

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അവതാരകയെ നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. നേരത്തെ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി…

Read More