
അമ്മക്കെതിരേ പോലീസില്‍ പരാതി,’കുറുമ്പന് പയ്യന്’ മന്ത്രിയുടെ സമ്മാനം ചോക്ലേറ്റും സൈക്കിളും
മിഠായി നല്കാന് വിസമ്മതിച്ച അമ്മയ്ക്കെതിരേ പോലീസില്‍ പരാതി പറഞ്ഞ മൂന്നു വയസുകാരന് കുറുമ്പന് പയ്യന് മന്ത്രിയുടെ സമ്മാനം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയാണ് കുട്ടിക്ക് ചോക്ലേറ്റും സൈക്കിളും സമ്മാനമായി നല്‍കുമെന്ന് അറിയിച്ചത്. ദീപാവലി സമ്മാനമായി ചോക്ലേറ്റും സൈക്കിളും വീട്ടിലെത്തിക്കും. മിടുക്കനായ കുസൃതിപ്പയ്യന്റെ നിഷ്ങ്കളങ്കമായ പരാതി മന്ത്രി ഏറെ കൗതുകപൂര്വമാണു കേട്ടത്. കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയ വീഡിയോ മിശ്രയുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഡിയോ കണ്ടതിനു ശേഷം മിശ്ര പറഞ്ഞ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്നെ…