
ഇങ്ങനെ പോയാൽ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ സൽമാൻ
മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞ രസകരമായൊരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷം ചെല്ലുന്തോറും പ്രായം കുറഞ്ഞുവരുന്ന മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചാണ് ദുൽഖറിന് പറയുവാനുള്ളത്. ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറയുന്നത്. ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം? എന്നായിരുന്നു ഒരു അഭിമുഖത്തിനിടയിൽ അവതാരകയുടെ ചോദ്യം. ‘അതത്ര…