ഓണത്തിന് ‘ഗോൾഡ്’ തീയറ്ററിൽ എത്തില്ല
പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ അൽഫോൺസ് പുത്രനൊരുക്കുന്ന ചിത്രം ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമേ തീയറ്ററിൽ എത്തൂ. അൽഫോൺസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 2ന് ‘ഗോൾഡ്’ തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ”ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന് ദയവായി ക്ഷമിക്കൂ. ഈ കാലതാമസം ‘ഗോൾഡ്’ റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് അൽഫോൺസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിത്രത്തിന്റെ…