ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്; ചിലർക്ക് പേടി തോന്നിയിട്ടുണ്ട്: തുറന്നുപറഞ്ഞ് വാണി വിശ്വനാഥ്‌

ആക്ഷൻ ക്യൂൻ എന്ന് പ്രേക്ഷകർ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി വാണി വിശ്വനാഥ്. പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇനിയും ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വാണി വിശ്വനാഥ് വ്യക്തമാക്കി. ആക്ഷൻ സീനുകൾ ചെയ്തതുകൊണ്ട് ചിലർക്ക് പേടി തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. ‘വല്ല ഉദ്ഘാടനത്തിനോ മറ്റോ പോകുമ്പോൾ ഒരാളും അടുത്തേക്ക് വരില്ല. ഡയറക്ടായി പോയി റിബ്ബൺ കട്ട് ചെയ്ത്, സൂപ്പറായി തിരിച്ചുവരാൻ സാധിക്കും. ഇതാണ്…

Read More

‘ഒപ്പം നിന്നതിന് ഹൃദയത്തിൽ നിന്ന് നന്ദി’; പ്രതികരിച്ച് നിവിൻ പോളി

യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയെന്നും അദ്ദേഹം അറിയിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി, നിവിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്. ദുബായിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ…

Read More

‘എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി’; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം

ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​ സിം​ഗിനും​ ​ദീ​പി​ക​ ​പ​ദുക്കോണിനും അ​ടു​ത്തി​ടെ​യാ​ണ് കുഞ്ഞ് ​പി​റ​ന്ന​ത്.​ കഴിഞ്ഞ ദിവസമാണ് ദമ്പതികൾ​ തങ്ങളുടെ ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യത്.​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്. ​’​ദു​വ​ ​പ​ദു​കോ​ൺ​ സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​’​ എ​ന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ…

Read More

3 മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി ‘വീണ്ടും വിവാഹിതയായി’

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി…

Read More

തമ്മിൽ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്; ധ്യാൻ ശ്രീനിവാസ്

നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ ശ്രീനിവാസ് പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാ​ഗം സിനിമകളും ചെയ്യാൻ ധ്യാൻ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമാ കരിയറിനെ താൻ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷൻ കൊണ്ട് ഈ രം​ഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാൻ പറയുന്നു. പാഷൻ…

Read More

കന്നട സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; ജീവനൊടുക്കിയതെന്ന് പോലീസ്

കന്നട സിനിമാ സംവിധായകൻ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെം​ഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. അപാർട്മെന്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ​ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് നി​ഗമനം. അദ്ദേഹം കടക്കെണിയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് ​ഗുരുപ്രസാദ്…

Read More

തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ല, നല്ല കഥാപാത്രങ്ങൾ ചെയ്യണം; വാണി വിശ്വനാഥ്

മലയാളത്തിലെ ആക്ഷൻ നായികയാണ് വാണി വിശ്വനാഥ്. നായകൻമാരിൽ സുരേഷ് ​ഗോപിക്കുള്ള മാസ് ഇമേജ് നായികമാരിൽ ലഭിച്ചത് വാണി വിശ്വനാഥിനാണ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വാണിക്ക് ലഭിച്ചു. നടൻ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്തപ്പോഴും മലയാളത്തിൽ സിനിമകളിൽ തെരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകി. മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥിപ്പോൾ. ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ വരാനിരിക്കുന്ന സിനിമ. സിനിമാ രം​ഗത്ത്…

Read More

ട്രെയിനിന് മുന്നിൽ ചാടി മരിക്കാനാണ് ശ്രമിച്ചത്, എന്നാൽ അമ്മ പറഞ്ഞത്……; മഞ്ജു പിള്ള

വർഷങ്ങളായി അഭിനയരംഗത്ത് ഉണ്ടെങ്കിലും മഞ്ജു പിള്ളയുടെ കഥാപാത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ്. ഓരോ തവണയും വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് നടിയെത്താറുള്ളത്. അത്തരത്തിൽ പുതിയ സിനിമയുടെ വിശേഷങ്ങളുമായിട്ടാണ് മഞ്ജു എത്തിയത്. സിനിമയെക്കുറിച്ചും അഭിനയിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ പറയാവെ താൻ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തി. ട്രെയിനിനു മുന്നിൽ ചാടി മരിക്കാനാണ് അന്ന് ശ്രമിച്ചതെങ്കിലും തന്നെ രക്ഷപ്പെടുത്തിയത് അമ്മയായിരുന്നുവെന്നാണ് ഫിലിമിബീറ്റ് മലയാളത്തിനു നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്. നടിയുടെ വാക്കുകളിങ്ങനെയാണ്… ‘ഇടയ്ക്ക് ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത്…

Read More

കുട്ടികളുടെ ചിത്രം ”മോണോ ആക്ട് ” പ്രദർശനം ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഒടിടി പ്ലാറ്റഫോമിൽ, പുരസ്‍കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം ”മോണോ ആക്ട് ” പ്രദർശനം ആരംഭിച്ചു . ഗിരിധർ, അലൻഡ റോയ്, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് “മോണോ ആക്ട്”. ദ്രാവിഡപുത്രി എന്ന ചിത്രത്തിന് ശേഷം റോയ് തൈക്കാടൻ സംവിധാനം ചെയ്ത ചിത്രത്തിന് സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷല്‍ ജൂറി…

Read More

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം; മുറ ട്രയ്ലർ ഗംഭീരമെന്നു താരം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറ യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ…

Read More