
ഐതിഹ്യങ്ങളും രഹസ്യങ്ങളും നിറഞ്ഞ അക്കാ തങ്കച്ചിപ്പാറ
പ്രകൃതി അനുഗ്രഹിച്ച നാടാണ് ഇടുക്കി. കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതി, അനുഭവിച്ചാലും അനുഭവിച്ചാലും മതിയാകാത്ത കാലാവസ്ഥ! വിദേശ-ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ മിക്കയിടങ്ങളും. മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, മുനിയറ, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളെല്ലാം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. എന്നാല്‍, സഞ്ചാരികളെത്താത്ത സ്ഥലങ്ങള്‍ ഇനിയുമുണ്ട് ഇടുക്കിയില്‍. ഐതിഹ്യങ്ങളും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകളുമുള്ള പ്രദേശമാണ് അക്കാ തങ്കച്ചിപ്പാറ. വിനോദസഞ്ചാരമേഖലയില്‍ വന്‍ സാധ്യതകളുള്ള പ്രദേശമാണിത്. അക്കാ തങ്കച്ചിപ്പാറയെക്കുറിച്ച് അറിയുന്നവര്‍ മാത്രമാണ് ഇപ്പോളെത്തുന്നത്. പ്രദേശത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ വെളിച്ചത്തുകൊണ്ടുവന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും….