‘റീമേക്കുകൾക്ക് പിറകേ പോകുന്നത് എന്തിനാണ്?; സ്വന്തമായി കഥയില്ലെങ്കിൽ സിനിമ എടുക്കരുതെന്ന് പ്രകാശ് ഝാ

ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ പ്രകാശ് ഝാ. ബഹിഷ്‌കരണാഹ്വാനങ്ങൾ അല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകൾ സൃഷ്ടിക്കപ്പെടാത്തതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോർപ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികൾ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കിൽ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയിൽ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി…

Read More

ഓണത്തിന് ‘ഗോൾഡ്’ തീയറ്ററിൽ എത്തില്ല

പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ അൽഫോൺസ് പുത്രനൊരുക്കുന്ന ചിത്രം ഓണത്തിന് ഒരാഴ്ചയ്ക്ക് ശേഷമേ തീയറ്ററിൽ എത്തൂ. അൽഫോൺസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 2ന് ‘ഗോൾഡ്’ തിയേറ്ററിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ ”ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞേ റിലീസ് ചെയ്യൂ. ഈ കാലതാമസത്തിന് ദയവായി ക്ഷമിക്കൂ. ഈ കാലതാമസം ‘ഗോൾഡ്’ റിലീസ് ചെയ്യുമ്പോൾ ഞങ്ങളുടെ സൃഷ്ടിയിലൂടെത്തന്നെ നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് അൽഫോൺസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. ചിത്രത്തിന്റെ…

Read More

ഒടിടിയിലേക്ക് ‘പാപ്പൻ’; റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമായ ‘പാപ്പൻ’ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. മികച്ച പ്രേക്ഷക പ്രതികരണം നേടി 50 കോടി ക്ലബിൽ ഇടം നേടിയിതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്തംബർ ഏഴിന് സീ 5ലൂടെ ചിത്രം റിലീസ് ചെയ്യും. നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും…

Read More

‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ സിനിമയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നടന്‍ നന്ദി അറിയിച്ചു. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന്…

Read More

ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്

ബിജു മേനോന്‍ നായകനായി എത്തുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്. നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായികയാവുന്നത്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ബിജു മേനോന്റേയും പത്മപ്രിയയുടേയും ഗംഭീര പ്രകടനമാണ് എടുത്തു പറയേണ്ടത്. റോഷന്‍ മാത്യുവും നിമിഷാ സജയനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വേറിട്ട ലുക്കിലാണ് എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  80 കളിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക്…

Read More

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും; ചിരിപ്പിച്ച് ‘സാറ്റർഡേ നൈറ്റ്’ ടീസർ

നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. പൂജ റിലീസ് ആയി ചിത്രം തിയറ്ററുകളിൽ എത്തും നിവിൻ പോളിയും അജു വർഗീസും സൈജു കുറുപ്പും സിജു വിൽസനും ഗ്രേസ് ആന്റണിയും ഒന്നിച്ച ടീസറാണ് എത്തിയത്. ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായ്, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു…

Read More

എവിടെ നിന്ന് വരുന്നു ഈ മാന്ത്രികത?; ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ച റഹ്‌മാൻ, കുറിപ്പ്

ഇന്ത്യൻ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ചും എഴുതുകയാണ് ഡിബിൻ റോസ് ജേക്കബ് ചരിത്രാന്വേഷികൾ എന്ന ഫേസ്ബുക്ക് പേജിൽ. ‘റഹ്‌മാൻ വിമർശകരെ പേടിച്ചില്ല, വിഗ്രഹങ്ങൾ വീണുടഞ്ഞു. മൃദുവായി സംസാരിച്ച ആ യുവാവ് ഇന്ത്യൻ സംഗീതാസ്വാദകരുടെ ശീലങ്ങളെ പുനർനിർമിച്ചു. 1997-ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ‘വന്ദേമാതരം’ പുനരാഖ്യാനം ചെയ്തു നശിപ്പിച്ചുവെന്ന് ആരോപണമുണ്ടായി. പഴി കേൾക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള ധീരമായ പരീക്ഷണം. ഇതുവരെ കേൾക്കാത്ത ഈണവും തീക്ഷ്ണതയും ആ ഗാനത്തിനു നൽകി. യഥാർത്ഥ ദേശസ്നേഹി ആത്മാവിന്റെ ആഴത്തിൽ നിന്നും അമ്മയെ…

Read More

വേറിട്ട വേഷത്തിൽ ബേസിൽ; ‘പാൽതു ജാൻവർ’ ട്രെയിലർ

ബേസിൽ ജോസഫ് ചിത്രം ‘പാൽതു ജാൻവർ’ ട്രെയിലറിൽ റിലീസ് ചെയ്തു. ഒരു 23 ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ആയി ബേസിൽ ജോസഫ് എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണ്. ‘പാൽതു ജാൻവർ’ സെപ്റ്റംബർ 2 ന് തിയറ്ററുകളിൽ എത്തും. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്….

Read More