
വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാൻസ് ചെയ്യണം, നിർമാതാക്കൾക്ക് വാശി; ഗൗരി ഷിൻഡെ
ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2012 ൽ പുറത്ത് ഇറങ്ങിയ ഇംഗ്ലീഷ് വിംഗ്ലീഷ്. സ്ത്രീപക്ഷ ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷ് ഗൗരി ഷിൻഡേയാണ് സംവിധാനം ചെയ്തത്. 2012 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധനേടാൻ കഴിഞ്ഞു. നിരവധി എതിർപ്പുകളും അവഗണനയും സഹിച്ചാണ് ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി ഗൗരി ചിത്രം ഒരുക്കിയത്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായിക.ഒരു സ്ത്രീ കഥാപാത്രത്തിന് പ്രധാന്യം നൽകി സിനിമ നിർമ്മിക്കാനായിരുന്നു ഞാൻ…