
റോഷനും ഷൈനും ബാലുവും ഒന്നിക്കുന്ന ‘മഹാറാണി’ ചിത്രീകരണം പൂര്‍ത്തിയായി
യുവനിരയിലെ താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത്. കേരളത്തില്‍ ആദ്യമായി സോണി വെനീസ്…