
കാലയളവിലല്ല കാര്യം, കഥാപാത്രങ്ങളിലാണെന്ന് സിനിമാതാരം ഹണി റോസ് !
മലയാള സിനിമയിലെ ചോക്ലേറ്റ് നായിക, ഹണിറോസ്. അഭിനയത്തിന്റെ പതിനേഴു വര്‍ഷം പിന്നിടുന്നു. അഭിനേത്രിമാരുടെ കാര്യത്തില്‍ ചെറുതല്ലാത്ത നേട്ടമാണ് ഹണി സ്വന്തമാക്കിയത്. ബോയ്ഫ്രണ്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഹണിറോസിന് കരിയറില്‍ ബ്രേക്ക് നല്‍കിയത് ട്രിവാന്‍ഡ്രം ലോഡ്ജായിരുന്നു. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളിലില്‍ ശ്രദ്ധേയമായ വേഷങ്ങളുമായി ഹണി വെള്ളിത്തിര കീഴടക്കി. മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീമിന്റെ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലെ കഥാപാത്രം തന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്ന് താരം പറഞ്ഞിരുന്നു. സംരംഭക എന്ന നിലയിലും ഹണി തിളങ്ങുന്നു. ഹണിയുടെ വിശേഷങ്ങള്‍. * കാലയളവല്ല, കഥാപാത്രങ്ങളിലാണ് കാര്യം…