
പഴയകുപ്പിയിലെ പുതിയ വീഞ്ഞുകൾ
പുതിയ പേരുകൾക്ക് ക്ഷാമം കൊണ്ടാണോ എന്നറിയില്ല,പഴയ, മനസ്സിൽ തറഞ്ഞ , നല്ല ചിത്രങ്ങളുടെ പേരുകൾ വരുന്നത്.കടമെടുക്കുന്ന പ്രവണത കൂടി വരികയാണ്.സമീപകാലത്ത് “ഇനി ഉത്തരം”എന്നൊരു സിനിമ റിലീസ്സായി. “ഉത്തരം”എന്ന് കേട്ടപ്പോൾ തന്നെ പവിത്രന്റെ പേരാണ് ഓർമ്മ വരുന്നത്. പവിത്രൻ ഇന്ന് നമ്മോടൊപ്പമില്ല. ജീവിച്ചിരുന്നപ്പൊൾ “ഉപ്പു” പവിത്രൻ എന്നറിയപ്പെട്ടിരുന്നത്. “ഉപ്പു” പവിത്രന്റെ വിഖ്യാത ചി ത്രമായിരുന്നു. കോപ്പി റെയ്റ്റ് ആക്ടിന്റെ പുലാപ്പേടി കൊണ്ടാണോ എന്നറിയില്ല ഉത്തരത്തിനു മുകളിൽ ചെറിയൊരു ഇനി കൂടി ചേർത്തിട്ടുണ്ട് അപ്പോൾ കഥ “ഇനി ഉത്തരം”” എന്നാകുന്നു….