
പ്രകൃതിയുടെ വർണ്ണങ്ങൾ
കലയെ ആത്മശുദ്ധീകരണത്തിന്റെ ഉപാധിയായി കാണുന്ന ശാന്തനും സൗമ്യനുമായ കലാകാരനാണ് ബിനു ഭാസ്‌കര്‍. കുട്ടിക്കാലത്തിന്റെ ഓര്‍മകളും മനുഷ്യനെയും പ്രകൃതിയെയും കുറിച്ചുള്ള വിചാരങ്ങളും ഈ ചിത്രകാരന്റെ ചിത്രങ്ങളെ വേറിട്ടതാക്കുന്നു. ചിത്രം വരക്കുമായിരുന്ന അച്ഛനും ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്ന വല്ല്യമ്മാവനുമാണ് വരയുടെ വഴികളില്‍ ബിനുവിനു പ്രചോദനമായത്. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഈ കലാകാരനു ചിത്രരചനയും സംഗീതവും ഒന്നിച്ചു മുന്നേറുന്ന ദിനങ്ങളാണ് സ്വപ്നങ്ങളില്‍ നിറയെ. വടക്കാഞ്ചേരി ഓട്ടുപാറയില്‍ ജനിച്ച ബിനു ഭാസ്‌കര്‍ ചെറുപ്പം മുതലേ ചിത്രം വരക്കുമായിരുന്നു. സ്‌കൂളിലും കലാലയ കാലങ്ങളിലും ചിത്രരചനയ്ക്കു…