ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണ്; ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നത്: അഭിരാമി

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ​ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും. വിവാഹത്തെ കുറിച്ച് അഭിരാമി പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു. ‘ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ കല്യാണത്തെക്കാൾ കേട്ടത് ഡിവോഴ്സ് വാർത്തകളാണ്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആ​ഗ്രഹം. പക്ഷേ അത് നടക്കാൻ എനിക്കൊരു യോ​ഗവും കൂടെ വേണം. ഞാൻ കല്യാണം കഴിക്കണ്ടാന്ന്…

Read More

അത് ബുദ്ധിമുട്ടാണെന്ന് മമ്മൂട്ടി, മോഹന്‍ലാലിന്റെ സീന്‍ അന്ന് കട്ട് ചെയ്തു; ലാല്‍ പറഞ്ഞത് വിഷമിപ്പിച്ചെന്ന് സാജന്‍

മമ്മൂട്ടിയുടെ ആവശ്യ പ്രകാരം മോഹന്‍ലാലിന്റെ രംഗം വെട്ടിക്കുറക്കേണ്ടി വന്നതിനെപ്പറ്റി പറയുകയാണ് സംവിധായകന്‍ സാജന്‍. മമ്മൂട്ടി നായകനായി എത്തിയ ഗീതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാജന്‍. കോട്ടയത്ത് പോയി മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടമായി. സ്വന്തം മകനെ തിരികെ കൊണ്ടു പോകാനായി വിദേശത്തു നിന്നും വരുന്ന അച്ഛനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയുടെ അടുത്ത് വന്ന് മകനെ കൊണ്ടു പോകണം എന്ന്…

Read More

ഇത് പറഞ്ഞാല്‍ 25 കൊല്ലം കഴിഞ്ഞ് ഞാന്‍ നാണംകെടും, നിര്‍ബന്ധിച്ച് അത് പറയിച്ചു: സലീം കുമാര്‍

മിമിക്രി വേദികളിലൂടെയാണ് സലീം കുമാര്‍ സിനിമയിലെത്തുന്നത്. പിന്നാലെ മലയാള സിനിമയിലെ കോമഡിയുടെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു സലീം കുമാര്‍. വര്‍ഷങ്ങളായി സലീം കുമാര്‍ നമ്മെ ചിരിപ്പിക്കുന്നു. എന്നാല്‍ ചിരി മാത്രമല്ല സലീം കുമാറിന്റെ കയ്യിലുള്ളത്. പലപ്പോഴും പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് സലീം കുമാര്‍. ഹാസ്യ നടനായി പേരെടുത്ത സലീം കുമാര്‍ പിന്നീട് നായകനായും കയ്യടി നേടി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും…

Read More

അന്ന് ഡാന്‍സ് ചെയ്യുമ്പോഴും പരുക്ക് പറ്റിയിട്ടുണ്ട്, വേദന കൊണ്ട് പുളയുമ്പോഴും അവരതില്‍ തമാശ കണ്ടെത്തി; വാണി വിശ്വനാഥ്

മലയാള സിനിമയുടെ ആക്ഷന്‍ ക്വീന്‍ ആണ് നടി വാണി വിശ്വനാഥ്. പൊലീസ് വേഷങ്ങളിലും വാണി വിശ്വനാഥ് കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക് അടക്കമുളള ഭാഷകളില്‍ സൂപ്പര്‍ താരനായികയായി നിറഞ്ഞു നിന്നിരുന്നു വാണി വിശ്വനാഥ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇപ്പോഴിതാ വാണി വിശ്വനാഥ് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു അന്വേഷണത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ആക്ഷന്‍ രംഗങ്ങള്‍ മികവോടെ ചെയ്യാനുള്ള വാണിയുടെ കഴിവ് പ്രശസ്തമാണ്….

Read More

”പരാക്രമം” ഒഫീഷ്യൽ ടീസർ റിലീസായി

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്, എക്‌സിക്യൂട്ടീവ്…

Read More

മംഗളമീ ജന്മം എന്ന പാട്ടാണ് അപ്പോള്‍ മനസില്‍ വരുന്നത്; ഇനി ഞാന്‍ അഭിനയിക്കാനില്ലെന്ന് അപ്പോള്‍ ഞാന്‍ തീരുമാനിച്ചു: സുരഭി

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് സുരഭി ലക്ഷ്മി. എന്നാല്‍ വാണിജ്യ സിനിമയില്‍ സുരഭിയുടെ പ്രതിഭയെ അംഗീകരിക്കുന്നൊരു കഥാപാത്രത്തിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. ഈയ്യടുത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളക്കര സുരഭിയെ ആഘോഷിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് അഭിനയം നിര്‍ത്താന്‍ തോന്നിയ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. ഏഷ്യാനെറ്റിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം രസകരമായൊരു കഥ പങ്കുവച്ചത്. താന്‍ സീരിയലില്‍ അഭിനയിച്ച സമയത്തെ അനുഭവമാണ് സുരഭി പങ്കുവെക്കുന്നത്….

Read More

ആഷിഖ് അബുവിന്റെ ”റൈഫിൾ ക്ലബ്ബ് ” ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

റൊമാന്റിക് സ്റ്റാർ വിനീത് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ”റൈഫിൾ ക്ലബ്ബ് ” അണിയറ ശില്പികൾ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു, ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിൽ വിനീത് കുമാർ അവതരിപ്പിക്കുന്ന ഷാജഹാൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ,…

Read More

നടി മാളവിക മേനോനെ അപമാനിച്ചു; യുവാവ് അറസ്റ്റിൽ

നടി മാളവിക മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മാളവിക നേരത്തെ രംഗത്തെത്തിയിരുന്നു. ലൈസൻസുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് താരം പറഞ്ഞത്. താൻ ഏത് വസ്ത്രമാണ് ചടങ്ങിന് ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ച് ചോദിക്കാറുണ്ടെന്നും…

Read More

‘ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു, ഞാന്‍ ഏറ്റെടുത്തു’; സഹായിച്ചത് സുരേഷ് ഗോപിയെന്ന് സാന്ദ്ര തോമസ്‌

തന്റെ സിനിമയുടെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു. എന്നാല്‍ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത്. ഫിയോക്കുമായി എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തിരുന്നു. പിറ്റേന്ന് രാഗേഷേട്ടന്‍ വിളിച്ചു. ലിറ്റില്‍…

Read More

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത

മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി സംഗീത. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സംഗീത മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും അഭിനയിച്ചു. വിവാഹത്തോടു കൂടിയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് മക്കള്‍ കൂടി ജനിച്ചതോടെ കുടുംബിനിയായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാവേര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തി സംഗീത. ഇതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല…

Read More