
നമുക്കത് ജാമ്, അവർക്കത് ബ്രെഡ് ‘ കമലഹാസൻ
സംഭാഷണത്തിനിടയിൽ രസകരമായ കമന്റുകൾ പാസ്സാക്കുന്നതിൽ അതി വിദഗ്ധനാണ് കമലഹാസൻ. കുറിക്കു കൊള്ളുന്ന അമ്പുകളുമായിരിക്കുമത്.ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്.അമൃത ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ അതിഥിയായി കൊച്ചിയി ലെത്തിയതാണ് കമൽ. ക്യാൻസർ രോഗ ബാധിതനായി നടൻ രവിമേനോനും അപ്പോൾ ആശുപത്രിയിലുണ്ടായിരുന്നു.കാൻസർ രോഗികളെ പാർപ്പിച്ചിരുന്ന വാർഡ് മുഴുവൻ ചുറ്റിക്കറങ്ങി കമൽ രോഗികളെ ഓരോരുത്തരെയായിആശ്വസിപ്പിച്ചു . രവിമേനോനോടൊപ്പം അധിക സമയം ചിലവഴിച്ചു. അഞ്ചരക്കായിരുന്നു കമലിന് മടങ്ങി പോകേണ്ടിയിരുന്നത്. നെടുമ്പാശ്ശേരിയിൽ നിന്ന് കൃത്യം അഞ്ചരക്ക് ഇൻഡിഗോ ഫ്‌ളൈറ്റ് റ്റേക്കോഫ് ചെയ്യും. അപ്പോൾ…