
മഞ്ജു പിള്ള ശരിക്കും ഞെട്ടിച്ചു!
മഞ്ജു പിള്ള എന്ന നടിക്കു പ്രത്യേകിച്ചു വിശേഷണങ്ങളുടെ ആവശ്യമില്ല. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം. ചെയ്തതില്‍ ഭൂരിഭാഗവും ഹാസ്യപ്രധാനമായ കഥാപാത്രങ്ങള്‍. അഭിനയം മാത്രമല്ല, വിവിധ ടെലിവിഷന്‍ ഷോകളിലും കോമഡി റിയാലിറ്റി ഷോകളിലും ജഡ്ജ് ആയും മഞ്ജു എത്താറുണ്ട്. താരത്തിന്റെ നര്‍മം കലര്‍ന്ന മറുപടികളും കൗണ്ടറുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. വളരെക്കാലം മുമ്പുതന്നെ അഭിനയരംഗത്തേക്കു കടന്ന മഞ്ജു പിള്ളയുടെ കുടുംബത്തിനും സിനിമാ പശ്ചാത്തലമുണ്ട്. പഴയകാല ഹാസ്യനടന്‍ എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അഭിനയരംഗത്തേക്കു ചുവടുവച്ച കാലം തൊട്ടുള്ള അതേ…