കെ എസ് എഫ് ഡി സി യുടെ ഇരട്ടത്താപ്പ് നയം,പ്രതിഷേധവുമായി വനിതാ സംവിധായിക

2019ൽ ഇന്ത്യയിൽ ആദ്യമായി വനിതാ സംവിധായകരെ ശാക്തീകരിക്കാൻ ഇടതു പക്ഷ സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരം രണ്ടു പേർക്കാണ് സർക്കാർ സഹായത്തിൽ സിനിമ നിർമ്മിച്ചു സംവിധാനം ചെയ്യാൻ അവസരമുണ്ടായത്. 62 തിരക്കഥകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് താര രാമാനുജത്തിന്റെ ‘നിഷിദ്ധോ’ , മിനി ഐ ജി യുടെ ‘ഡൈവോഴ്സ്’ എന്നീ സിനിമകളാണ്. കോവിഡിന്റെ കാലമായിരിന്നിട്ടുകൂടി സർക്കാർ ഫണ്ടിങ്ങിൽ ഇരുവരും ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടു നാളുകളേറെയായി.ഇപ്പോൾ കെ എസ് എഫ് ഡി സി യുടെ പ്രത്യേക താൽപര്യ പ്രകാരം ‘നിഷിദ്ധോ ‘…

Read More

കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’

മീരാ ജാസ്മിന്റെ ഹോട്ട് ആന്‍ഡ് ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ ഷൂട്ടില്‍ മീര അതീവ ഗ്ലാമറായാണ് എത്തിയത്. ഓരോതവണയും ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് മീര സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’ എന്ന കുറിപ്പോടെയാണ് മീരാ ജാസ്മിന്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ഫോട്ടോയ്ക്കു താഴെ ആരാധകരുടെ കമന്റുകളും ലഭിക്കുന്നുണ്ട്. ‘ലേഡി മമ്മൂക്ക’ എന്നും…

Read More

ശോഭന എല്ലാം വെട്ടിത്തുറന്നു പറയുന്നു

നമുക്ക് പ്രിയപ്പെട്ട നായികയാണ് ശോഭന.സിനിമയിലും നൃത്തത്തിലുമൊക്കെ നിറഞ്ഞു നിന്ന ഒരു പൂർവിക പാരമ്പര്യം ശോഭനക്കുണ്ട്. ലളിത പദ്‌മിനി രാഗിണിയിൽ തുടങ്ങുന്നു ആ വിശേഷ പാരമ്പര്യം. പിതാവിൽ നിന്നാണ് ശോഭനക്ക് കലാ പാരമ്പര്യം ലഭിച്ചത് . ഡോക്ടറായ അമ്മക്ക് അത്തരം പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലായിരുന്നു. പക്ഷെ അവർ വളരെയേറെ ശ്രദ്ധയോടെയാണ് തന്റെ മകളെ വളർത്തിയത്.നൃത്തം പഠിപ്പിച്ചുവെങ്കിലും അത് പ്രൊഫഷണലായി കൊണ്ടുപോകുന്നതിലോ സിനിമാരംഗത്തെത്തിക്കുന്നതിലോ അവർക്കു തെല്ലുമില്ലായിരുന്നു താൽപ്പര്യം.മറ്റു ബന്ധുക്കളുടെ പ്രത്യേകിച്ചു സുകുമാരിയുടെ താൽപ്പര്യം മൂലമാണ് ശോഭന സിനിമയിലെത്തുന്നത്. സിനിമയിലെത്തപ്പെട്ടതിനു ശേഷമാണു അച്ഛനും…

Read More

നിരീക്ഷണം ശക്തമാണ്, യു എ ഇ യിൽ അർബുദകാരണമായ ഷാംപൂ വിൽക്കുന്നില്ല, ക്യുസിസി റിപ്പോർട്ട്

അബുദാബി : അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ (ക്യുസിസി) സ്ഥിരീകരിച്ചു. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു ഷാംപൂവിൽ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുണിലിവർ പിഎൽസി ഡോവ്, എയറോസോൾ ഡ്രൈ ഷാംപൂ ഉൾപ്പെടെ ഏതാനും ഉൽപന്നങ്ങൾ യുഎസ് വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേകാരണത്താൽ റോക്കഹോളിക്, ബെഡ് ഹെഡ് ഡ്രൈ ഷാംപൂകളും ഒക്ടോബറിൽ നിർത്തലാക്കിയിരുന്നു.യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓൺലൈൻ നിരീക്ഷണ പ്ലാറ്റ്ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി ക്യുസിസിയിലെ…

Read More

ഐ ആം കാതലന്‍ ‘,ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം ആരംഭിച്ചു

നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലന്‍ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. ദിലീഷ് പോത്തന്‍, ടി.ജി. രവി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ലിജോ മോള്‍, കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡോക്ടര്‍ പോള്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. രചന സജിന്‍ ചെറുകയില്‍, സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്,…

Read More

‘ ഏതം ‘വീഡിയോ ഗാനം റിലീസ് ചെയ്തു

എം.ടി-ഹരിഹരന്‍ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നി ചിത്രങ്ങളിലെ സഹ സംവിധായകനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ഏതം ‘ എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്, സിദ്ധാര്‍ത്ഥ് മേനോന്‍, അനു സിതാര എന്നിവരുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശിവദാസ് പുറമേരി എഴുതിയ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകര്‍ന്ന് ദീപക് ജയ ആലപിച്ച ‘മഞ്ഞവെയില്‍ പൂക്കള്‍ വീഴും നേരം.എന്ന ഗാനമാണ് റിലീസായത്. നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ്…

Read More

സീ കുട്ടനാട്’ തകര്‍പ്പന്‍ ജലയാത്ര!

ജലഗതാഗത വകുപ്പിന്റെ ‘സീ കുട്ടനാട്’ പാക്കേജ് തകര്‍പ്പന്‍ ജലയാത്രയെന്ന് സഞ്ചാരികള്‍. വെറും 23 രൂപയ്ക്ക് കുട്ടനാട് ചുറ്റിയടിക്കാം സീ കുട്ടനാട് പാക്കേജില്‍! വിനോദസഞ്ചാരികള്‍ മാത്രമല്ല, പൊതുജനങ്ങളും ടൂറിസം കം പാസഞ്ചര്‍ സര്‍വീസ് ഏറെ ഇഷ്ടപ്പെടുന്നു. സീ കട്ടനാട് മാതൃകയില്‍ നേരത്തെയുണ്ടായിരുന്ന സര്‍വീസ് അത്യാധുനിക രീതിയില്‍ നവീകരിച്ചാണ് യാത്രയ്ക്ക് ഒരുക്കിയത്. ഇരുനിലയുള്ള ബോട്ടില്‍ 90 സീറ്റുണ്ട്. അപ്പര്‍ഡെക്കില്‍ 30 സീറ്റ്. താഴെ 60 സീറ്റ്. അപ്പര്‍ഡെക്കില്‍ 120 രൂപയാണ് നിരക്ക്. താഴത്തെ നിലയില്‍ 46 രൂപ. അപ്പര്‍ഡെക്കില്‍ ഒരു…

Read More

രേവതി എന്ന ഡബ്ബിങ് ആർട്ടിസ്ററ്

രേവതി ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. അഭിനയം മാത്രമല്ല, സംവിധാന രംഗത്തും അത്രക്കങ്ങോട്ടടുക്കുന്നില്ല. വളർത്താനൊരു കുട്ടിയുണ്ടിപ്പോൾ രേവതിക്ക്. ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു ആശാ കേളുണ്ണി നായർ എന്ന രേവതിയെ 1986 ൽ വിവാഹം കഴിച്ചത്.പലരും പറയാറുള്ളത് പോലെ തികച്ചും ബൗദ്ധികമായ കാരണങ്ങളാൽ 2002 ൽ കോടതി മുഖേനെ അവരുടെ ബന്ധം വേർ പിരിയുകയായിരുന്നു.2018 ലാണ് രേവതി ആ മഹത്തായ സത്യം പുറം ലോകത്തെ അറിയിച്ചത്. തനിക്കു അഞ്ചു വയസ്സായ ഒരു കുട്ടിയുണ്ടെന്ന്.മാഹീ എന്നാണ് പെൺകുട്ടിയുടെ…

Read More

ജഗതി സമം ജഗതി

(സ്കൈലൈൻ പാർക്ക് വില്ല, ഒരു പാർപ്പിട സമുച്ചയമാണ്. നഗരത്തിന്റെ തിക്കിലും തിരക്കിലും പെടാത്ത നിശ്ശബ്ദമായ ഒരു ഗ്രാമപ്രദേശമാണ് ,നിമ്നോന്നതമായ ഭൂപ്രകൃതി.അമ്പിളി ചേട്ടനും ഭാര്യ ശോഭയും ഇപ്പോൾ താമസിക്കുന്നതിവിടെയാണ് .അവർക്കൊപ്പം മകൻ രാജ്‌കുമാറും കുടുംബവുമുണ്ട് ) കുന്നിൻ മുകളിലെ മുപ്പത്തി മൂനാം നമ്പർ വില്ല.പ്രധാന നിരത്തിൽ നിന്നു കുത്തനെയുള്ള ഒരു വളവിലൂടെ വേണം ജഗതിയുടെ വില്ലയുടെ മുന്നിലെത്താൻ .കടന്നു വന്ന വീഥിയിലെ തിക്കും തിരക്കും മൂലം എനിക്ക് കൃത്യ സമയത്തെത്താൻ കഴിഞ്ഞില്ല.എങ്കിലും വിജയൻ (കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായിഡ്രൈവർ കം…

Read More

ജഗതി സമം ജഗതി

ജഗതി ശ്രീകുമാറിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് .അപ്പോൾ അദ്ദേഹം പരകായപ്രവേശം എന്ന വിശേഷാവസ്ഥയിലായിരുന്നു. അദ്ദേഹത്തിലൂടെ ഞാൻ കാണുന്നത് നിശ്ചൽ എന്ന ഫോട്ടോഗ്രാഫറെയാണ്. ജഗതിയെക്കുറിച്ചകുമ്പോൾ നിശ്ചലിൻ്റെ വേഷത്തിൽ എന്ന് മാത്രം പറഞ്ഞാൽ അത് പൂർണ്ണമാകുന്നില്ല. നിശ്ചൽ എന്ന ഇരഗതിയും പരഗതിയും ഇല്ലാത്ത ഫോട്ടോഗ്രാഫറുടെ കഥാപാത്രത്തെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആവാഹിച്ചു അഭിനയത്തിന്റെ അതീന്ദ്രിയ ഭാവത്തിലായിരുന്നു ജഗതി അപ്പോൾ. നിശ്ചലിനെ നിങ്ങൾക്കുമറിയാം.പ്രിയദർശന്റെ ഗ്രാൻന്റ് സിനിമയായ ‘കിലുക്കത്തിലെ’ ജോജി(മോഹൻലാൽ)യുടെ സന്തത സഹചാരിയും സഹമുറിയനുമായ…

Read More