
തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം
ഇന്ദ്രന്‍സ്, സുധീഷ്, ഹരീഷ് കണാരന്‍, ഐ.എം. വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം’എന്ന ചിത്രത്തിന്റെ ബാനര്‍, ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംവിധായകന്‍ അജയ് വാസുദേവ്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. രേഖ രെക്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രേഖ രാഘവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസര്‍ നിര്‍വഹിക്കുന്നു. തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടര്‍ ഫസല്‍. സംഗീതം ഷാന്‍ റഹ്മാന്‍,…