മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്. ഈ പുഴയും കടന്ന്, ചെങ്കോൽ,ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച…

Read More

‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ഈ മാസം 29-ന് എത്തും

ബഡ്ജറ്റ് ലാബിന്റെ ബാനറില്‍ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവര്‍ നിര്‍മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ – എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 29-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. അപ്പര്‍ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം ശ്രീരംഗ് ഷൈന്‍’ അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ് ജോണി ആന്റണി, സൈജു ക്കുറുപ്പ് ,ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, രാഹുല്‍ നായര്‍,…

Read More

ആദ്യമായി എന്നെ കാരവാനിൽ വിളിച്ച് കേറ്റി, കുടുംബം നോക്കണം പൈസ കളയരുതെന്ന് അന്ന് മമ്മൂക്ക ഉപദേശിച്ചു; അലൻസിയർ

മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് അലൻസിയർ. 1998ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെയാണ് നടൻ സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി. ഇതിനോടകം നിരവധി അം​ഗീകാരങ്ങളും നടന് ലഭിച്ച് കഴിഞ്ഞു. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അലൻസിയർ മലയാളത്തിന്റെ ബി​ഗ് എമ്മുകളായ മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നു. മമ്മൂട്ടിക്ക് തന്നോട് ഒരു കെയറിങ് ഉണ്ടെന്നും മോഹൻലാൽ അടുത്ത് വന്ന്…

Read More

ഒരിക്കലും വിവാഹം കഴിക്കില്ല; കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് നടി ഐശ്വര്യ ലക്ഷ്മി

ജീവിതത്തിൽ ഒരിക്കലും വിവാഹമുണ്ടാകില്ലെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾ കണ്ടാണ് വളർന്നതെന്നും ഐശ്വര്യ പറഞ്ഞു. പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷൻ പരിപാടിക്കിടയിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘ജീവിതത്തിൽ ഞാനും അമ്മയും തമ്മിൽ പല കാര്യത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിലുളള ബന്ധം വലുതാണ്. ആ കാരണം കൊണ്ടാണ് ഹലോ മമ്മിയിൽ ഞാൻ അഭിനയിച്ചത്. അമ്മയ്ക്ക് പല കാര്യങ്ങളും…

Read More

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ…

Read More

അന്ന് ആ നടി കൂടെ നില്‍ക്കുമെന്ന് കരുതി, പക്ഷേ; ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്‌

സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനിമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ”സര്‍ ഇങ്ങനെയുള്ള…

Read More

അന്ന് കൈവിട്ട് പോയെന്ന് കരുതി, മകളെ തിരിച്ച് തരണമെന്ന് പ്രാർത്ഥിച്ചു; ഓമന കുര്യൻ

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്​റ്റാർ നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെ​റ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ ഇന്ന് പുറത്തിറങ്ങി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോളിവുഡിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നടൻ ധനുഷിനെതിരെ തുറന്ന കത്തിലൂടെ വിമർശനവുമായി നയൻതാര രംഗത്തെത്തുകയായിരുന്നു.ഇപ്പോഴിതാ ഡോക്യുമെന്ററി ഏ​റ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു. നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി…

Read More

പഥേർ പാഞ്ചാലിയിലെ ‘ദുർഗ്ഗ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്ത; നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്.  കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.15 നായിരുന്നു മരണം സംഭവിച്ചതെന്നും. ഇന്ന് തന്നെ വൈകീട്ട്  കിയോരതല ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഉമാ ദാസ്…

Read More

ചുമ്മാ അടിപിടിയല്ലേ, ജനറേഷൻ ​ഗ്യാപ്പാകാം; ടൊവിനോയുടെ എആർഎം ഇഷ്ടമായില്ലെന്ന് മധു

അങ്ങേയറ്റം ആദരവോടെ മലയാളികൾ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ വ്യത്യസ്തമായ കഥാപാത്രം വന്നാൽ ചെയ്യണമെന്ന അതിയായ ആ​ഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്. മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ,…

Read More

” വാഴ ll ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “; ഹാഷിറും സംഘവും നായക കഥാപാത്രങ്ങൾ

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ” എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഒരുങ്ങുന്നു. എറണാക്കുളം ഗോകുലം പാർക്ക് വെച്ച് നടന്ന “വാഴ”യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് “വാഴ ll – ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ് “എന്ന രണ്ടാം ഭാഗം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വിപിൻ ദാസിന്റെ തിരക്കഥയിൽ സാവിൻ…

Read More