
അയാള്‍ യഥാര്‍ഥ നായകന്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിതം !
സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഇറാന്‍ പൗരന്‍ മെഹ്‌റാന്‍ കരീമി നാസെറിയുടേത്. പതിനെട്ടു വര്‍ഷം എയര്‍പോര്‍ട്ടിലാണ് നാസെറി താമസിച്ചത്, നവംബര്‍ 12-ന് അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നതുവരെ! നയതന്ത്രപരമായ നിയമക്കുരുക്കുകളില്‍ അകപ്പെട്ട നാസെറി 1988 മുതലാണ് ഫ്രാന്‍സിലെ റസി ചാള്‍സ് ദ ഗോള്‍ വിമാനത്താവളത്തിന്റെ 2എഫ് ടെര്‍മിനലില്‍ താമസമാരംഭിക്കുന്നത്. നാസെറിയുടെ ജീവിതം അന്വേഷണത്തിന്റെയും കയ്ക്കുന്ന അനുഭവങ്ങളുടെയും കഥയാണ്. വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാസെറിയുടെ ജീവിതം ലോകമാകെ അറിയുന്നത്. 2004-ല്‍ സ്പില്‍ബര്‍ഗിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി ടെര്‍മിനല്‍’…