കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

ഹരിത എന്റര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ സല്‍വാന്‍ നിര്‍മിച്ച് നവാഗതനായ ഷമീം മൊയ്ദീന്‍ സംവിധാനം ചെയ്യുന്ന ‘കമ്മ്യുണിസ്റ്റ് പച്ച അഥവാ അപ്പ’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ സക്കറിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. അല്‍ത്താഫ് സലിം, അഭിരാം രാധാകൃണന്‍, രഞ്ജി കാങ്കോല്‍, ആര്‍ജെ അനുരൂപ്, ബാലന്‍ പാറക്കല്‍, സരസ ബാലുശേരി, കനകം, നവാസ് വള്ളിക്കുന്ന്, ഷംസുദീന്‍ ഷംസു, ഹിജാസ് ഇക്ബാല്‍, നയന, നൂറുദീന്‍ അലി അഹ്മദ്, നാസര്‍ കറുത്തേനി എന്നിവര്‍ക്കൊപ്പം പുതുമുഖ നായിക നാസ്‌ലിന്‍ സലിം…

Read More

വിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ’വിജയാനന്ദ് ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു

ട്രങ്ക് എന്ന ഹൊറര്‍ ത്രില്ലറിലൂടെ ശ്രദ്ധിക്കപ്പെട്ട റിഷിക ശര്‍മ സംവിധാനം ചെയ്യുന്ന ‘വിജയാനന്ദ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ വിആര്‍എല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വര്‍, ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്നുവരികയാണ്. വിആര്‍എല്‍ മീഡിയ െ്രെപവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ വിആര്‍എല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ് ‘വിജയാനന്ദ് ‘. വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ…

Read More

സോഫി ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍, പ്രശസ്ത യൂട്യൂബര്‍ ജോബിവയലുങ്കല്‍ നിര്‍മ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സോഫി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.പ്രശസ്ത മോഡല്‍ സ്വാതി, തനൂജ, അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണു സഹസ്ര, ഡിപിന്‍, റജീന, സുനില്‍ നാഗപ്പാറ, ബദരി, സെയ്ദ് അസ്‌ലം, ദിയഗൗഡ, ഏഷ്യാനെറ്റ് കോമഡി താരങ്ങളായ കിരണ്‍ സരിഗ, സജിന്‍, പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. തിരക്കഥ, സംഭാഷണം ഒല്ലാ പ്രകാശ്, ജോബി വയലുങ്കല്‍, ഛായാഗ്രഹണം അനൂപ് മുത്തിക്കാവില്‍,…

Read More

ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥന്‍’ ഡബ്ബിങ് പുരോഗമിക്കുന്നു

ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഡബ്ബിങ് പുരോഗമിക്കുന്നു. ദിലീപ് റാഫി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ചിത്രമാണിത്. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,…

Read More

മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തില്‍ ഷൈന്‍

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് കോട്രക്കന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും ഷൈനിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ്….

Read More

ഷെഫീക്കിന്റെ സന്തോഷം’ ട്രെയിലര്‍ റിലീസായി

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഹിറ്റ് ചിത്രമായ മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഷെഫീക്കിന്റെ സന്തോഷം’, നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ്…

Read More

അഞ്ചു സെന്റും സെലീനയും ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

മാത്യു തോമസ്, അന്നാ ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘അഞ്ചു സെന്റും സെലീനയും ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം നാഷണല്‍ ശ്രെയ്ന്‍ ബസിലിക്ക പള്ളിയില്‍ സംവിധായകന്‍ ജെക്‌സണ്‍ ആന്റെണിയുടെ മാതാപിതാക്കളായ ജോസഫും ജെര്‍സമ്മയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു. നിര്‍മ്മാതാവ് ജിയോ കുട്ടപ്പന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പള്ളിക്കകത്ത് മാതാവിന്റെ തിരുരൂപത്തില്‍ നിന്നാണ് ആദ്യ…

Read More

അര്‍ഹയ്ക്ക് പിറന്നാള്‍ മധുരം ,മകളുടെ വീഡിയോ പോസ്റ്റ് ചെയ്ത് അല്ലു

പിറന്നാള്‍ ദിനത്തില്‍ ആറു വയസുകാരി മകളുടെ വീഡിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത് തെലുങ്കു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. അല്ലുവിന്റെ മകള്‍ അര്‍ഹയുടെ പിറന്നാളിന്ന്. കുഞ്ഞു അര്‍ഹയ്ക്ക് ആശംസകളറിയിച്ച് പതിനായിരക്കണക്കിന് ആരാധകരാണ് കമന്റ് ഇട്ടത്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ടു ദ ക്യൂട്ടനസ് ഓഫ് മൈ ലൈഫ്’ എന്ന തലക്കെട്ടോടെയാണ് അല്ലു വീഡിയോ പോസ്റ്റ് ചെയ്തത്. മഞ്ഞ ടീഷര്‍ട്ട് ആണ് അര്‍ഹ ധരിച്ചിരിക്കുന്നത്. വീടിനുള്ളില്‍ നടക്കുന്ന വീഡിയോ ആണിത്. പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ: ദി റൂള്‍ ആണ്…

Read More

ബാബ’ രജനിയുടെ വിവാദചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വിവാദചിത്രം ബാബ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാബ വീണ്ടുമെത്തുന്നത്. 2002ല്‍ ആണ് ബാബ റിലീസാകുന്നത്. അന്നുതന്നെ ചിത്രം വിവാദം സൃഷ്ടിച്ചിരുന്നു. രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ബാബ. സുരേഷ് കൃഷ്ണയാണ് ബാബയുടെ സംവിധായകന്‍. രജനീകാന്ത് തന്നെയാണ് ചിത്രം നിര്‍മിച്ചത്. അന്ന് ബാബ പ്രദര്‍ശിച്ചിരുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. തിയേറ്ററുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. രജനീകാന്തിന്റെ മുടക്കുമുതലില്‍ നിന്ന് 25 ശതമാനം മടക്കിനല്‍കിയതുമെല്ലാം അക്കാലത്തു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂപ്പര്‍…

Read More

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആര്‍ക്ക് വേണ്ടി? ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ്

പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സുധന്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോഴുള്ള അനുഭവമാണ് എല്‍ദോ സെല്‍വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ദയവായി കെഎസ്എഫ്ഡിസിയെ തകര്‍ത്തെറിയരുത്, രക്ഷപ്പെടുത്തണമെന്ന് ആഗ്രഹമുള്ളവരെ ഏല്‍പ്പിക്കണം’ എല്‍ദോ പറയുന്നു. കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷനെ വിമര്‍ശിച്ച് പൊഡക്ഷന്‍ കണ്‍ട്രോളന്‍ എല്‍ദോ സെല്‍വരാജ് രംഗത്ത്. കഴിഞ്ഞ ദിവസം താന്‍ അഭിനയിച്ച സിനിമയുടെ ഡബ്ബിങ് ജോലികള്‍ക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം വിവരിച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ…

Read More