
‘അയല വറുത്തതുണ്ട് കരിമീന്‍ പൊരിച്ചതുണ്ട്
വരൂ… കുട്ടനാടു വിളിക്കുന്നു, നാടന്‍ രുചിക്കൂട്ടുകള്‍ക്കൊപ്പം പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയില്‍ ഷാപ്പ് ടൂറിസം ഹിറ്റ്. ഷാപ്പ് ടൂറിസം എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. ‘കള്ളു കുടി’ മാത്രമല്ല, നല്ല നാടന്‍ കുട്ടനാടന്‍ വിഭവങ്ങള്‍ കഴിക്കാം. കുട്ടനാടിന്റെ തനതു രുചിക്കൂട്ടകളില്‍ തയാറാക്കിയ വിഭവങ്ങള്‍ ഷാപ്പുകളില്‍ ലഭിക്കും. ഷാപ്പുകളില്‍ മാത്രമല്ല, റസ്റ്ററന്റുകളിലും കെട്ടുവള്ളങ്ങളിലുമെല്ലാം ഷാപ്പുവിഭവങ്ങള്‍ ലഭിക്കും. ഭക്ഷണപ്രിയരായ വിനോദസഞ്ചാരികള്‍ക്ക് കുട്ടനാടന്‍ വിഭവങ്ങള്‍ ഒരിക്കലും മറക്കാനകാത്ത രുചിയനുഭവമാണു സമ്മാനിക്കുക. കണ്ണെത്താദൂരത്തേക്കു പരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കരികിലോ, കായല്‍ത്തീരങ്ങളിലോയൊക്കെ ആയിരിക്കും ഭഷണശാലകള്‍….