ഐഡിയ സ്റ്റാർസിംഗർ ഫെയിം ശ്രീനാഥ് വിവാഹിതനായി

ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകൻ ശ്രീനാഥ് ശിവശങ്കരനും തിരക്കഥാകൃത്ത് സേതുവിൻറെ മകൾ അശ്വതിയും വിവാഹിതരായി. കൊച്ചിയിൽ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സിനിമ മേഖലയിലെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. ഗായകന് പുറമെ സംഗീത സംവിധായകൻകൂടിയാണ് ശ്രീനാഥ്,സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ശ്രീനാഥാണ്

Read More

കാക്കിപട”യുടെ ആദ്യ ടീസർ എത്തി

സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പോലീസ് കഥയുമായെത്തുകയാണ് സംവിധായകൻ ഷെബി ചൗഘട്.ഇ എം സി ന്റെ കൊച്ചു മകൻ സുജിത്ത് ശങ്കർ അവതരിപ്പിക്കുന്ന സീനിയർ പോലീസ് ഓഫീസർ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതിൽ സുജിത്തിന്റെ കഥാപാത്രം സംസാരിക്കുന്ന “പക്ഷേ ഇത് കേരളമാ. ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരു”. ഡയലോഗ് അനീതി കാട്ടുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീത് കൂടി ആകുന്നു എന്നതും ശ്രദ്ധേയമാണ്. ക്രിസ്തുമസ് റിലീസായി എത്തുന്ന…

Read More

ക്രിസ്റ്റഫറിൽ മമ്മൂട്ടിക്കൊപ്പം അമല പോൾ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. അമല പോൾ അവതരിപ്പിക്കുന്ന സുലേഖ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അന്വേഷിക (The Seeker) എന്ന ടാഗ് ലൈനിൽ ഉള്ള അമലയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ…

Read More

അവൻ യാത്രയായി.

ഇനി ഇല്ല സതീഷ്ബാബു പയ്യന്നൂർ . എന്റെ ലേഖനമോ കഥയൊ വായിച്ചുടനെ വിളിക്കില്ല. രാത്രിയിൽ സാഹിത്യവൃത്താന്തങ്ങൾ ഇനി വിളിച്ചറിയിക്കില്ല. 1991 ൽ തുടങ്ങിയ സൗഹൃദമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ…. ഓർക്കാൻ ഒരുപാടുണ്ട്. തിരുവനന്തപുരത്ത് ഒരു വൃശ്ചികമാസത്തിലാണ് അവൻ വന്നത്. പത്മരാജൻ മരിച്ച അതേ വർഷം 1991 ൽ. ജനുവരി 24 ന് പത്മരാജൻ മരിക്കുന്നു. നവംബറിൽ സതീഷ്ബാബു വരുന്നു. വന്ന നാളുകളിലൊന്നിൽ എന്നെ വിളിച്ചു. നമുക്കൊന്ന് കാണണം. കണ്ടു. പാളയം പള്ളിക്കു പിറകിലെ ഹോട്ട്‌സ്‌പോട്ടിൽ. അവിടെ വിശാലമായ…

Read More

സ്വയംവര’ത്തിന് അമ്പത്

അടൂർ ഗോപാലകൃഷ്ണന്റെ വിഖ്യാത ചലച്ചിത്രം സ്വയംവരത്തിന് അമ്പത് പിന്നീടിന്നു.1972 നവംബർ 24 നാണ് ചിത്രം റിലീസായത് . തിരുവനന്തപുരത്ത് ഇതിന്റെ ആഘോഷങ്ങൾ നടന്നു വരുന്നു. ‘സ്വയംവരത്തെ ക്കുറിച്ചു ആളുകൾ നല്ല വാക്കുകൾ പറയുന്നത് കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ് .സിനിമ അമ്പതു വര്ഷം ആഘോഷിക്കുമ്പോൾ ജീവിച്ചിരിക്കാൻ കഴിയുന്നു എന്നത് തികച്ചും യാതൃശ്ചികമാണ് .’ അടൂർ പറയുന്നു. അമ്പത് വര്ഷം മുൻപ് ഈ ചിത്രത്തിൽ പ്രതിപാദിച്ചിരുന്ന മലയാളിയുടെ സാമൂഹിക, സാമ്പത്തിക,സാംസ്കാരിക അവസ്ഥകളിൽ നിന്ന് നമുക്കെന്തു മാറ്റം വന്നിട്ടുണ്ട് എന്ന് കൂടി…

Read More

പി വി ആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർ പ്ലക്‌സ്‌ തിരുവനന്തപുരത്ത് ലുലു മാളിൽ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമ പ്രദർശന കമ്പനിയായ പി വി ആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർ പ്ലക്‌സ്‌ തിരുവനന്തപുരത്ത് ലുലു മാളിൽ ആരംഭിച്ചു 12 സ്‌ക്രീനുകളാണ് മാളിലെ സൂപ്പർ പ്ലെക്സിലുള്ളത് . ഡിസംബർ 5 മുതൽ എവിടെ പ്രദർശനം ആരംഭിക്കും. ഇന്ത്യയിൽ തന്നെ നാലാമത്തെ സൂപ്പർ പ്ലക്‌സാണ് ഇപ്പോൾ തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുന്നത്

Read More

സുരഭിലതാരം

ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ സുരഭിലക്ഷ്മിയുടെ അടുത്തിടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ് പത്മയും കുമാരിയും. രണ്ടു ചിത്രങ്ങളിലും സുരഭിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളിലൊരാളാണ് സുരഭിലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷന്‍, നാടക രംഗത്തു നിന്ന് ചലച്ചിത്ര ലോകത്തേയ്ക്ക് ചേക്കേറിയ താരം, 2016-ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. അടുത്തിടെയാണ് നടന്‍ അനൂപ് മേനോന്‍ നിര്‍മിച്ച പത്മ തിയേറ്ററുകളില്‍ എത്തിയത്. ഭാര്യ ഭര്‍ത്താക്കന്മാരുടെ…

Read More

ഐ ആം കാതലന്‍ ‘ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലന്‍ ‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ആന്റണി വര്‍ഗീസിന്റെ ‘ഓ മേരി ലൈല ‘എന്ന ചിത്രത്തിനു ശേഷം ഡോക്ടര്‍ പോള്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ടി.ജി. രവി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ലിജോ മോള്‍,കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു….

Read More

ഡിസംബർ 9 ന് മത്സ്യകന്യക കേന്ദ്രകഥാപാത്രമായ ‘ഐ ആം എ ഫാദര്‍’ റിലീസിന്

വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച് രാജുചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ‘ഐ ആം എ ഫാദര്‍ ‘ എന്ന സിനിമ ഡിസംബര്‍ 9ന് തിയേറ്റര്‍ റിലീസിന് തയാറായി. പ്ലാന്‍ 3 സ്റ്റുഡിയോസ് െ്രെപവറ്റ് ലിമിറ്റഡ് ആണ് സഹനിര്‍മാണം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഗാനരചനയും, ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ തമിഴ് സംവിധായകന്‍ സാമിയുടെ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീന്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി…

Read More

വീല്‍ചെയര്‍ ക്രിക്കറ്റ് ലോകസിനിമയില്‍ ആദ്യം

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മിപ്പിക്കുംവിധം വിജയിയായ ഒരു മനുഷ്യന്‍ ബാറ്റും പിടിച്ച് ഒരു സ്‌റ്റേഡിയത്തിന് സമീപം വീല്‍ചെയറില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മിക്കുന്നത്. ലോകസിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ തയാറെടുക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്രകഥാപാത്രങ്ങളായ…

Read More