കന്യാകുമാരിയിലെ ‘ഒരു ഭയങ്കര കള്ളന്‍!’
കന്യാകുമാരിയിലെ ‘ഒരു ഭയങ്കര കള്ള’നാണ് ഇപ്പോള്‍ വാര്‍ത്താതാരം. ഈ കള്ളന്‍ അത്ര നിസാരക്കാരനല്ല കേട്ടോ! കള്ളന്മാരെ പിടിക്കാനുള്ള സിസിടിവി തന്നെ അടിച്ചുമാറ്റലാണ് കള്ളന്റെ വിനോദം. തുടര്‍ച്ചയായി 13 ക്യാമറകളാണ് കള്ളന്‍ അടിച്ചുമാറ്റിയത്. കന്യാകുമാരിയിലെ ഒരു പ്ലൈവുഡ് കമ്പനിയിലാണ് മോഷണ പരമ്പര അരങ്ങേറിയത്. കമ്പനിയുടെ പരിസരം നിരീക്ഷിക്കാനാണ് ഉടമ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍, സിസിടിവി തന്നെ മോഷണം പോയത് ഉടമയെ ആശങ്കയിലാക്കി. അതേസമയം, കമ്പനിയില്‍ നിന്നു വിലപിടിപ്പുള്ള മറ്റൊന്നും മോഷണം പോകുന്നുമില്ല. തന്റെ കമ്പനിയില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകള്‍ക്ക്…