നൈസയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് കജോള്‍ പറഞ്ഞത്

ബോളിവുഡ് താരദമ്പതികളായ അജയ് ദേവഗണിന്റെയും കജോളിന്റെയും മകള്‍ നൈസയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തെക്കുറിച്ചു മുമ്പും നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. നൈസയുടെ വരവ് ആഘോഷമാക്കാന്‍ ബോളിവുഡും ആരാധകരും തയാറായിക്കഴിഞ്ഞു. പക്ഷേ, നൈസയുടെ വരവ് എന്നാണെന്നോ, ഏതു സംവിധായകന്റെ ചിത്രത്തിലൂടെയാണെന്നോ ഇതുവരെ വ്യക്തമല്ല. അടുത്തിടെ, കജോളിന്റെ പുതിയ ചിത്രമായ സലാം വെങ്കിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന ഇന്റര്‍വ്യൂവില്‍ നൈസയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചു ചോദിച്ചിരുന്നു. താരപുത്രിമാരായ സുഹാന ഖാന്‍, അഗസ്ത്യ നന്ദ, ഖുഷി കപൂര്‍ എന്നിവരുടെ…

Read More

വരൂ, എന്‍ ഊരിലേക്ക്

ഗോത്രവിജ്ഞാനങ്ങളുടെ കലവറയാണ് വയനാട്. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു ജനതയുടെ പെരുമയാര്‍ജിച്ച പാരമ്പര്യങ്ങളും ആചാരങ്ങളും കലാരൂപങ്ങളും നാട്ടുരുചികളുമെല്ലാം വയനാടന്‍മണ്ണ് സഞ്ചാരികള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരിക്കുന്നു. പ്രസിദ്ധമായ വയനാടന്‍ ചുരം കയറി ലക്കിടിയില്‍ എത്തിയാല്‍ തൊട്ടടുത്താണ് സുഗന്ധഗിരിക്കുന്ന്. ദൂരക്കാഴ്ചയില്‍തന്നെ മനസിനു കുളിര്‍മയേറുന്ന മലനിരകള്‍. അവിടെ ഒരുക്കിയ പൈതൃകഗ്രാമമായ എന്‍ ഊര് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഒരുപാടു പ്രത്യേകതകളുള്ള സ്ഥലമാണ് എന്‍ ഊര്. കേരളത്തിലെ ഗോത്ര ജനസമൂഹത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക, പാരമ്പര്യവിജ്ഞാനശാഖകളെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്‍ ഊര് പൈതൃകഗ്രാമത്തിന്റെ…

Read More

സ്വദേശിവത്കരണം പൂർത്തീകരിക്കാൻ ഈ മാസം കൂടി അവസരം

യു എ ഇ : യുഎഇയിൽ സ്വകാര്യമേഖലയിലെ നിർബന്ധിത സ്വദേശിവൽക്കരണ പദ്ധതിക്കുള്ള സമയപരിധി ഈ മാസം അവസാനിക്കും. കാലാവധി തീരുന്നതിനു മുൻപ് പദ്ധതി നടപ്പിലാക്കാത്ത കമ്പനികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് 600 590000 നമ്പറിൽ പരാതിപ്പെടാം.സ്വകാര്യമേഖലയിൽ വർഷത്തിൽ 22,000 സ്വദേശികൾക്കു വീതം ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുവഴി 5 മാസത്തിനകം 1.1 ലക്ഷം പേർക്കു ജോലിയാകും. യോഗ്യതയ്ക്കും തൊഴിൽ പരിചയവും അനുസരിച്ചായിരിക്കും നിയമനം. സ്വകാര്യമേഖലയിൽ സ്വദേശികളുടെ സാന്നിധ്യം ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു…

Read More

പയ്യന്നൂരില്‍ ‘മത്ത്’

ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, അശ്വനി മനോഹരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരില്‍ ആരംഭിച്ചു.കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ എ. ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹരി ഗോവിന്ദ്, ബാബു അന്നൂര്‍, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം സക്കറിയ, റേസ് മര്‍ലിന്‍. എഡിറ്റര്‍ സാദ്ദിഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍ പ്രശോഭ് രൂപം, കല…

Read More

സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ് ‘

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഡിസംബര്‍ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ‘റോയ്’നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നു. റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍,…

Read More

‘ വാമനന്‍ ‘ ട്രെയിലര്‍

ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന്റെ ട്രെയിലര്‍ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി നിര്‍മിക്കുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോ പ്രൊഡ്യൂസര്‍ സമഹ് അലി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഘു വേണുഗോപാല്‍, ധോന തോമസ്,…

Read More

കോക്കേഴ്‌സ് വീണ്ടും

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളില്‍ തുടങ്ങി, മനസില്‍ തങ്ങിനില്‍ക്കുന്ന ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ് സിയാദ് കോക്കര്‍ സാരഥ്യം വഹിച്ച കൊക്കേഴ്‌സ് ഫിലിംസ്. കൂടും തേടിയില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍ തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചു കോക്കേഴ്‌സ്. ഈ വര്‍ഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കുറിയിലൂടെ നവയുഗ മലയാള സിനിമാരംഗത്തേക്കും കോക്കേഴ്‌സ് രംഗപ്രവേശം…

Read More

10 ഭാഷകളില്‍ ഒരു ലോ ബജറ്റ് സിനിമ

സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.സി. രാമചന്ദ്രന്‍ നിര്‍മിച്ച്, നിതീഷ് നീലന്‍ കഥയും സംവിധാനവും നിര്‍വിഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതല്‍മുടക്കുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്. ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ…

Read More

അഭ്യൂഹം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

നവാഗതനായ അഖില്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍, വെഞ്ച്‌സ്ലേവസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫര്‍ ഇടുക്കി, ആത്മീയ രാജന്‍, കോട്ടയം നാസര്‍, മാല്‍വി മല്‍ഹോത്ര എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖില്‍ ശ്രീനിവാസിന്റേതാണ് കഥ. ആനന്ദ് രാധാകൃഷ്ണന്‍,…

Read More

മഹാറാണി’ ഡബ്ബിങ് പുരോഗമിക്കുന്നു

യുവനിര താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ ഡബ്ബിങ് പുരോഗമിക്കുന്നു. എസ്.ബി. ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രതീഷ് രവിയുടേതാണ്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പലേരി, ഗൗര ഗോപകുമാര്‍, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍…

Read More