റോയ് സോണി ലിവില്‍

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ നാളെ സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്,…

Read More

നടിയുടെ കാല്‍വിരലുകള്‍ വായിലിട്ട് രാം ഗോപാല്‍ വര്‍മ ഇങ്ങനെ തരം താഴേണ്ടതുണ്ടോ?

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അതുപോലെതന്നെ സംവിധായകന്‍ വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നു. തെലുങ്കിലെ മുന്‍നിര നടിയായ ആശു റെഡ്ഡിക്കൊപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ തിരുമ്മുന്നതും വിരലുകള്‍ വായിലിടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാല്‍, വര്‍മയുടെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആശു സോഫയിലും വര്‍മ നിലത്തുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ്…

Read More

വരുന്നു, വാനിഷിങ് കോട്ട് മനുഷ്യന്‍ അപ്രത്യക്ഷനാകുന്ന കാലം!

ചൈനയിലെ വിദ്യാര്‍ഥികള്‍ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന കോട്ട്! പൂര്‍ണമായും അപ്രത്യക്ഷനാക്കുകയല്ല, കോട്ട് ചെയ്യുന്നത്. സുരക്ഷാക്യാമറകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാങ്കേതികവിദ്യയാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്നാണ് മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ പുതിയ കണ്ടുപിടിത്തം സഹായിക്കുന്നത്. ഈ കണ്ടുപിടിത്തം വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതു തീര്‍ച്ചയാണ്. കുറ്റവാളികളും കള്ളന്മാരും ഇത്തരം കണ്ടുപിടിത്തങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അന്വേഷണ ഏജന്‍സികള്‍ അക്ഷരാര്‍ഥത്തില്‍ വട്ടംകറങ്ങുമെന്നുള്ളതു തീര്‍ച്ച! ചൈനയില്‍ നടന്ന ക്രിയേറ്റീവ് മത്സരത്തില്‍ ഇന്‍വിസ് ഡിഫന്‍സ് കോട്ട് എന്നു വിളിക്കുന്ന…

Read More

അഭിനയം അഭിനിവേശം

ഒട്ടവനവധി താരപുത്രന്മാര്‍ മലയാളസിനിമയില്‍ അരങ്ങുവാഴുന്ന മലയാളസിനിമയില്‍ ഒരു നടിയുടെ മകള്‍ കൂടി വെള്ളിത്തിരയിലെത്തി സാന്നിധ്യം ഉറപ്പിക്കുകയാണ്. എണ്‍പതുകളില്‍ മലയാള സിനിമയുടെ ശാലീന സുന്ദരിയായി തിളങ്ങിയ ജലജയുടെ മകള്‍ ദേവിയാണ് ഈ പുത്തന്‍ താരോദയം.താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്.  വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നിന്ന ജലജ 27 വര്‍ഷത്തിനു ശേഷം മാലിക് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. മകള്‍ ദേവിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റവും ഈ ആ ചിത്രത്തിലൂടെയായിരുന്നു എന്നത് ഏറെ ശ്രദ്ധേയം. ഫഹദ് ഫാസില്‍ നായകനായ ചിത്രമായിരുന്നു മാലിക്….

Read More

വണങ്കാനി’ല്‍നിന്നു നടന്‍ സൂര്യ പിന്‍മാറി

ബാല ഒരുക്കുന്ന പുതിയ ചിത്രം ‘വണങ്കാനി’ല്‍നിന്നു നടന്‍ സൂര്യ പിന്‍മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ .ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.18 വര്‍ഷത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ‘വണങ്കാന്‍’. നന്ദ, പിതാമഹന്‍ എന്നീ എന്നിവയാണ് ഇരുവരുടെയും മുൻകാല ചിത്രങ്ങൾ.കൃതി ഷെട്ടിയെയാണ് ചിത്രത്തിലെ നായിക. കൂടാതെ മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ്…

Read More

ഭാരത സർക്കസ് ” ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിനിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ” ഭാരത സർക്കസ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മുഹാദ് വെമ്പായം രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു…

Read More

ഇടവേളയ്ക്ക് ശേഷം ‘പത്താൻ ‘ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാൻ തിരിച്ചുവരുന്നു.

ചെന്നൈ എക്‌സ്പ്രസ്’ പോലുള്ള മികച്ച ഹിറ്റുകൾ സമ്മാനിച്ച രോഹിത് ഷെട്ടിയാണ്  ‘പത്താൻ ‘ചിത്രം സംവിധാനം ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ബിഗ് ഹിറ്റായ ‘കാന്താര’യിലെ നായകൻ റിഷഭ് ഷെട്ടി ഷാരൂഖിന്റെ ചിത്രത്തിൽ ഒരു വലിയ അതിഥി വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുണ്ട് കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ വമ്പൻ സിനിമകൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് തങ്ങളുടെ ഒരു പാൻ ഇന്ത്യ പ്രോജക്ടിനായി ഷാരൂഖിനെ സമീപിച്ചതായാണ് റിപ്പോർട്ട്. പ്രഭാസിന്റെ ‘സലാർ’, ജൂനിയർ എൻടിആറിന്റെ ഒരു സിനിമ എന്നിവയാണ് ഹോംബാലെ…

Read More

ആന്റണി വർഗീസ് നായകനാവുന്ന ചിത്രം ‘ഓ മേരി ലൈല ഡിസംബർ 23ന്

ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ബാലചന്ദ്രൻ ചുള്ളിക്കാട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘സഖാവ് ചെങ്കോട്ടിൽ ഭദ്രൻ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Read More

ബോബിയും  ചെമ്മണ്ണൂർ ബോബിയും

1973 ലാണ് രാജ് കപൂർ സംവിധനം ചെയ്ത ബോബി റിലീസായത്. ഡിംബിൾ കപാഡിയയും  ഋഷികപൂറുമായിരുന്നു അതിലെ നായികാനായകന്മാർ.അക്കാലത്ത് 37 കോടിയോളമാണ് സിനിമ കളക്ട് ചെയ്തത്.   ഖാജ മുഹമ്മദ് അബ്ബാസിന്റെ കഥയോ കഥാ പാത്രങ്ങളുടെ സ്വീകാര്യതയോ അല്ല മറിച്ച് ഡിംപിൾ കപാഡിയയുടെ അർദ്ധനഗ്നതാ പ്രദർശനമായിരുന്നു ചിത്രത്തെ ക്രൗഡ് പുള്ളറാക്കിയതെന്ന് ആർക്കാണറിയാത്തത്.ഡിംപിളിന്റെ ബോബിയെപ്പോലെ ചെമ്മണ്ണൂരിലെ ബോബിയും ക്രൗഡ് പുള്ളറായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി വിരുദ്ധ കാംപയ്നെന്ന പേരും പറഞ്ഞ് നാടായ നാടൊക്കെ ചുറ്റിക്കറങ്ങി അഴിഞ്ഞാടുകയാണ് ബോച്ചേ .ഒറ്റ മുണ്ടും മുറിക്കുപ്പായവുമിട്ട് എത്ര…

Read More

എഴുത്ത് പൂര്‍ത്തിയായി ‘ആക്ഷന്‍’ പറയാനൊരുങ്ങി ആര്യന്‍

ബോളിവുഡിന്റെ താരചക്രവര്‍ത്തിയായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍, അഭിനയരംഗത്തേക്കല്ല ആര്യന്‍ എത്തുന്നത്. സംവിധായകന്റെ കുപ്പായമണിഞ്ഞാണ് ആര്യന്റെ രംഗപ്രവേശം. ആര്യന്‍ അഭിനയരംഗത്തേക്കു വരുമെന്ന് ആരാധകരും ബോളിവുഡ് ലോകവും പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു. വിവാദങ്ങളുടെ കൂടപ്പിറപ്പായ ആര്യന്‍ കഴിഞ്ഞ കുറേ നാളുകളായി പൊതുമധ്യത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. തിരക്കഥ തയാറാക്കുന്ന തിരക്കുകളിലായിരുന്നു ആര്യന്‍. ഇപ്പോള്‍, തിരക്കഥ പൂര്‍ത്തിയായെന്നും അവസാന മിനുക്കുപണികള്‍ വരെ കഴിഞ്ഞുവെന്നും അറിയിച്ചിരിക്കുകയാണ് ആര്യന്‍. തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആര്യന്‍ അറിയിച്ചത്. ഫോട്ടോയും…

Read More