സുരാജിന്റെ മദനോത്സവം പൂര്‍ത്തിയായി

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് പൂര്‍ത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വഹിക്കുന്നു. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ്…

Read More

വാതില്‍ വീഡിയോ ഗാനം റിലീസായി

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. സെജോ ജോണ്‍ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ച് ഷെഹബാസ് അമന്‍, ഫെജോ എന്നിവര്‍ ആലപിച്ച ‘ ജീവിതം തന്ന തമാശ..’എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സ്പാര്‍ക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഗദ, ഉണ്ണിരാജ്, അബിന്‍ ബിനോ, ബൈജു,…

Read More

ആരോമലിന്റെ ആദ്യത്തെ പ്രണയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫ്രെയിം ടൂ ഫ്രെയിം മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. നാട്ടിന്‍പുറത്തെ ചെറുപ്പകാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയം, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി കഥാമുഹൂര്‍ത്തങ്ങളാല്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നായകനായി സിദ്ധിഖ് സാമന്‍ അഭിനയിക്കുന്നു. കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ സിദ്ദിഖ് സാമന്‍ നായകനാവുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’. അമാന ശ്രീനി നായികയായി പ്രത്യക്ഷപ്പെടുന്നു. വിനോദ്…

Read More

കമ്പം’ പുതിയ പോസ്റ്റര്‍

സംവിധായകന്‍ തുളസീദാസ്, നിര്‍മാതാവ് എന്‍.എം. ബാദുഷ, മന്‍രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്‍സ് ലാഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗത സംവിധായകനും പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ സുധന്‍രാജ്, ലക്ഷ്മി ദേവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘കമ്പം’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. നാട്ടുമ്പുറത്തെ പുരാതനമായ ഒരു തറവാട്ടിലെ കാരണവരായ ചന്ദ്രന്‍ പിള്ള എന്ന കഥാപാത്രമായി തുളസീദാസ് എത്തുമ്പോള്‍, സി.ഐ. മുഹമ്മദ് ഇക്ബാല്‍ എന്ന പോലീസ് കഥാപാത്രമായി ബാദുഷയും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,…

Read More

സംവിധായകന്‍ മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പന്തം’

പഞ്ചാബി ഹൗസ് ഉള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയിലെ മെക്കാര്‍ട്ടിന്‍ അഭിനയരംഗത്തേക്ക് കടക്കുന്നു. പ്രശസ്ത സംവിധായകനും ‘മാക്ട’ ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പന്തം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രീതിയും, കലാമൂല്യവുമുള്ള, ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്ന ‘പന്തം’ നിര്‍മിക്കുന്നത് ‘വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ’ ബാനറില്‍ അല്‍ത്താഫ് പി.ടി, റൂമ ഫിലിം ഫാക്ടറി’ യുടെ ബാനറില്‍ റൂമ…

Read More

ഗംഭീരം പത്തു ഭാഷകളില്‍

സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.സി. രാമചന്ദ്രന്‍ നിര്‍മിച്ച്, നിതീഷ് നീലന്‍ കഥയും സംവിധാനവും. നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതല്‍മുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്. ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിതീഷ്…

Read More

ജാഡയില്ലാത്ത മമ്മൂക്കയും ഞെട്ടിച്ച ലാലേട്ടനും

”ഞാന്‍ ഒരു സാധാരണക്കാരനാണ്. ഇപ്പോഴും കൈലി ഉടുത്താണ് പുറത്തിറങ്ങുക. നാട്ടുകാരുമായി സൊറ പറഞ്ഞിരിക്കും. സ്വന്തം നാട്ടിലെ ആളുകളുടെ സ്‌നേഹത്തേക്കാള്‍ വലിതായി ഒന്നുമില്ല” സിനിമ വിളിച്ചു ഞാന്‍ പോയി മിനി സ്‌ക്രീനിലെ ജാലിയന്‍ കണാരനെ കണ്ട് അക്കു അക്ബറാണ് സിനിമയില്‍ അവസരം തരുന്നത്. കണാരന്‍ എന്ന കഥാപാത്രത്തെ സിനിമയിലും അവതരിപ്പിച്ചു. എന്നാല്‍ ‘സപ്തമശ്രീ തസ്‌കരാഃ’ എന്ന സിനിമയാണ് ബ്രേക്ക് തരുന്നത്. സിനിമ അന്നും ഇന്നും സ്വപ്നലോകമാണ്. ഒരിക്കലും മതിമറന്നു പോയിട്ടില്ല. ഓരോ അവസരവും വരുമ്പോള്‍ ദൈവത്തോടു നന്ദി മാത്രമേയുള്ളു….

Read More

അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ ക്യാരക്ടര്‍ പോസ്റ്റര്‍

രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. കുട്ടി അഖില്‍ അവതരിപ്പിക്കുന്ന അമര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. സുധീര്‍ കരമന, ബിജുക്കുട്ടന്‍, കിടിലം ഫിറോസ്,നോബി മാര്‍ക്കോസ്, ജോമോന്‍ ജോഷി, നെല്‍സണ്‍, റിയാസ്, കുട്ടി അഖില്‍, മനു വര്‍മ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ ത്രി എന്റര്‍ടൈയ്‌മെന്റിന്റെ സഹകരണത്തോടെ സൈന…

Read More

റോയ്’ സോണി ലിവ് ഒടിടിയില്‍ റിലീസായി.

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ സോണി ലിവ് ഒടിടിയില്‍ റിലീസായി. പ്രേക്ഷകരുടെ അംഗീകാരം നേടി ഹിറ്റായതിന്റെ വിജയാഘോഷവും സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ ജന്മദിനാഘോഷവും എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. വിജയാഘോഷ ചടങ്ങില്‍ നിര്‍മാതാക്കളായ സനൂബ് കെ യൂസഫ്, സജീഷ് മഞ്ചേരി, സൂരാജ് വെഞ്ഞാറമൂട്,സുനില്‍ ഇബ്രാഹിം, സിജ റോസ്, ജിന്‍ ഭാസ്‌കര്‍, ബോബന്‍ സാമുവല്‍, റോണി തുടങ്ങിയ…

Read More

ജാന്‍വി കപൂറിന്റെ ബിക്കിനി ചിത്രങ്ങള്‍

ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ അവധിദിവസത്തെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിക്കിനിയിലും ശരീരസൗന്ദര്യം എടുത്തുകാണിക്കുന്ന കോസ്റ്റിയുമിലുമുള്ള ചിത്രങ്ങള്‍ ആരാധകരെ എരിപൊരി കൊള്ളിക്കുന്നതാണ്. മാലിദ്വീപില്‍ അവധിദിനങ്ങള്‍ ചെലവഴിക്കുന്ന ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിത്യഹരിത നായിക ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി 2018ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2020 പുറത്തിറങ്ങിയ ബയോപിക് ചിത്രമായ – ഗന്‍ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍ – എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരവധി…

Read More