സത്യജിത് റേ ഗോൾഡൻ ആർക് ഫിലിം അവാർഡ് അപേക്ഷ ക്ഷണിച്ചു

നല്ല സിനിമകളുടെ സാംസ്‌കാരിക മൂല്യം ഉയർത്തി പിടിക്കുക എന്ന ആശയത്തോടെ രണ്ടാമത് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് ഫിലിം അവാർഡിന് അപേക്ഷികൾ ക്ഷണിച്ചു.മികച്ച ചിത്രം, മികച്ച ജനപ്രീതി നേടിയ ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച OTT ചിത്രം തുടങ്ങിയവ ആണ് വിഭാഗങ്ങൾ….വ്യക്തിഗത അവാർഡുകളും ഇതിനോടൊപ്പം ഉണ്ടാകും. ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രവും OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ചെയ്ത ചിത്രങ്ങളും അവാർഡിനായി പരിഗണിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി…

Read More

മത്ത് പൂർത്തിയായി.

  ടിനി ടോം, സന്തോഷ് കീഴാറ്റൂർ,അശ്വനി മനോഹരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” മത്ത് “എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ പൂർത്തിയായി.കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ എ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്,ബാബു അന്നൂർ, അശ്വിൻ,ഫൈസൽ, സൽമാൻ,യാര,ജെസ്ലിൻ,തൻവി,അപർണ്ണ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു

Read More

കുവി’ എന്ന പെൺനായ നായിക. “നജസ്സ്”ന്റെ ആദ്യ പോസ്റ്റർ റിലീസായി.

വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഒൻപതാമത് ചലച്ചിത്രമായ ‘നജസ്സി’ന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനോടെയാണ് ‘നജസ്സി’ന്റെ പോസ്റ്റർ റിലീസ് ചെയ്തത്.കുവിയെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല.2019 ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി – ദ സെന്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നജസ്സ് “. മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു…

Read More

രുധിര”ത്തിൽരാജ് ബി ഷെട്ടിയും അപര്‍ണ ബാലമുരളിയും

രാജ് ബി ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് “രുധിരം”.നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ ത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി എത്തുന്നത്. റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ പുതിയ പാത തീര്‍ത്ത സംവിധായകരാണ്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ…

Read More

കണക്റ്റ് ഡിസംബർ 22-ന്.

അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത “കണക്റ്റി’ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി. നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ ‘കണക്റ്റ്’ ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു.റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന “കണക്റ്റ് ” എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ,കാവ്യ രാംകുമാർ ചേർന്ന് എഴുതുന്നു.ക്യാമറ-മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം-പൃഥ്വി ചന്ദ്രശേഖര്‍,എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.

Read More

ആനന്ദം പരമാനന്ദം ഒഫീഷ്യൽ ടെയിലർ പുറത്തിറങ്ങി.

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടെയിലർ ഇന്നു പുറത്തിറങ്ങി.ഇന്ദ്രൻസ് ഷറഫുദ്ദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ, കൃഷ്ണ ചന്ദ്രൻ. വനിതാ കൃഷ്ണചന്ദ്രൻ. നിഷാ സാരംഗ്, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം.സിന്ധുരാജാണ്.സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രം ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

Read More

മകളുമൊത്ത് അക്വേറിയത്തില്‍ വൈറലായി പ്രിയങ്കയുടെ കുടുംബ ചിത്രം

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും മകള്‍ മാള്‍ട്ടി മേരി ചോപ്രയുമൊത്ത് അക്വേറിയം സന്ദര്‍ശിക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ഉടന്‍തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്.പ്രിയങ്കയും നിക്കും മാസ്‌ക് ധരിച്ചിട്ടുണ്ട്. മൂന്നു പേരും തൊപ്പിയും ധരിച്ചിട്ടുണ്ട്. നിക്ക് ജോനാസിന്റെ കൈകളിലിരുന്ന് പ്രിയങ്കയുടെ മുഖത്തേക്കു നോക്കുകയാണ് മാള്‍ട്ടി. അവര്‍ക്കു നടുവിലായി അക്വേറിയത്തിലെ ജെല്ലി ഫിഷിനെയും കാണാം. അടുത്തിടെ, കുടുംബവുമൊത്തു നടത്തിയ…

Read More

സന്തോഷം, കേക്ക് മുറിച്ച് ആഘോഷിച്ച് ബേസില്‍ ജോസഫ്

ഗപുരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനൊ നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സെറ്റില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിക്കാന്‍ പോയത്. പുരസ്‌ക്കാര വിതരണത്തിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ച് അനുമോദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിന്നല്‍ മുരളി എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ടൊവിനോ തോമസിനെ കേന്ദ്ര…

Read More

അച്ഛന്‍ മരിച്ചിട്ട് 25 വര്‍ഷം; അമ്മയുടെ വിവാഹം നടത്തി മകള്‍

ഒരു വിവാഹവാര്‍ത്ത വൈറലായിരിക്കുന്നു. ഷില്ലോംഗ് സ്വദേശിയായ ദേവ് ആരതി റിയ ചക്രവര്‍ത്തി എന്ന യുവതി, അമ്പതുകാരിയായ തന്റെ അമ്മ മൗഷ്മ ചക്രവര്‍ത്തിയുടെ പുനര്‍വിവാഹം നടത്തിയ വാര്‍ത്തയാണ് വൈറലായത്. സോഷ്യല്‍ മീഡിയകളില്‍ സേവ് ദ ഡേറ്റ്, വിവാഹം എന്നിവയുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം സുഹൃത്തുക്കളും ബന്ധുക്കളും ചിലപ്പോള്‍ ഫോട്ടോയുടെയും വീഡിയോയുടെയും കൗതുകം കൊണ്ട് അവരെ അറിയാത്തവര്‍ പോലും അതെല്ലാം ആഘോഷിക്കാറുണ്ട്. എന്നാല്‍, തന്റെ അമ്മയുടെ വിവാഹവാര്‍ത്തയും അമ്മയോടൊപ്പമുള്ള ചിത്രങ്ങളുമാണ് ഇവിടെ മകള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹച്ചിത്രത്തിനു നിരവധി…

Read More

ആരാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ ‘ഒരു ചെയ്ഞ്ച്’ ആഗ്രഹിക്കാത്തത്, വരൂ രാജസ്ഥാനില്‍!

ലോകമെമ്പാടുമുള്ളവര്‍ പുതുവര്‍ഷം ആഘോഷിക്കാനുള്ള തയാറെടുപ്പുകളിലാണ്. പുതുവര്‍ഷ രാവിനു വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ബീച്ചുകളും അതുമായി ബന്ധപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുതുവത്സരനാളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തല്‍. കൊറോണയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും കൂടിയാണിത്. നിങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരും തീരുമാനങ്ങളെടുക്കുന്നവരുമാണോ? ഈ പുതുവത്സരപ്പിറവി പതിവില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി ആഘോഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ബീച്ചുകളിലും നഗരത്തിലെ മായക്കാഴ്ചകളില്‍ നിന്നുമൊല്ലാം മാറി പുതുവര്‍ഷത്തെ എതിരേല്‍ക്കാനും ആഘോഷിക്കാനും പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുക, രജപുത്രന്മാരുടെ…

Read More