
‘കായ്‌പോള ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിസീരിസ്
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടിസീരിസ്. ടിസീരിസ് ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മിക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ…