ഹിഗ്വിറ്റ:!സെൻസർ സർട്ടിഫിക്കറ്റ് ഒപ്പം ടീസറും റിലീസായി

സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ നടന്ന മലയാള സിനിമ ഹിഗ്വിറ്റയുടെ ടീസർ റിലീസായി. വിവാദങ്ങളിൽ തളരാതെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ദിനം തന്നെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. ടീസറിൽ കാണുന്ന ധ്യാൻ ശ്രീനിവാസന്റെ ഇതുവരെ കാണാത്ത കഥാപാത്രവും സുരാജ് വെഞ്ഞാറമൂടിന്റെ ശക്തമായ രാഷ്ട്രീയ കഥാപാത്രവും ഹിഗ്വിറ്റ തിയേറ്ററുകളിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പ് നൽകുന്നു. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൂർത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്.

Read More

ഷെയിൻ നിഗം ചിത്രം വേലയുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു

സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന ഷെയിൻ നിഗം ചിത്രം   . സിവിൽ പോലീസ് ഓഫീസറായി ഉല്ലാസ് അഗസ്റ്റിനും എസ്.ഐ മല്ലികാർജുനൻ ആയി സണ്ണിവെയ്‌നും വേലയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത്‌ എം.സജാസ് രചന നിർവഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷൻസാണ്. വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്ര സംയോജനം: മഹേഷ്…

Read More

രാജീവം വിടരും നിന്‍ മിഴിയില്‍ ഓര്‍മകളുടെ 20 വര്‍ഷം

മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത നടനാണ് രതീഷ്. നായകനായും വില്ലനായും സ്വഭാവനടനായും തിളങ്ങിയ താരമാണ് രതീഷ് (1954-2002). ആ അതുല്യ നടന്‍ വിടപറഞ്ഞിട്ട് ഇരുപതു വര്‍ഷം പിന്നിടുകയാണ്. പതിവു നായകകഥാപാത്ര സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച രതീഷ് മലയാളസിനിമയില്‍ പുതുയുഗത്തിനു തുടക്കം കുറിച്ച നടനാണ്. ജയന്റെ മരണശേഷം 1981ന്റെ തുടക്കം മുതല്‍ മലയാളസിനിമയില്‍ തിളങ്ങിനിന്ന സൂപ്പര്‍താരമായിരുന്നു രതീഷ്. പ്രണയനായകന്‍ എന്ന ഇമേജിനപ്പുറം ആക്ഷന്‍ ഹീറോ എന്ന നിലയിലാണ് രതീഷ് വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. അതിസാഹസിക രംഗങ്ങളിലൂടെ മലയാളിയെ ത്രസിപ്പിച്ചുകടന്നുപോയ ഇതിഹാസതാരം ജയനുശേഷം…

Read More

എ രഞ്ജിത്ത് സിനിമ’ അവര്‍ ക്രിസ്മസ് ആഘോഷിച്ചു

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, രണ്‍ജി പണിക്കര്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ ലൊക്കേഷനില്‍ വച്ച് താരങ്ങളും മറ്റ് അണിയറപ്രവര്‍ത്തകരും ക്രിസ്മസ് ആഘോഷിച്ചു. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ജെപി, കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കലാഭവന്‍ നവാസ്, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പൂജപ്പുര രാധാകൃഷ്ണന്‍,…

Read More

റൂട്ട് മാപ്പ്’ സൈന പ്ലേയില്‍

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന റൂട്ട് മാപ്പ് ‘എന്ന ചിത്രം സൈനപ്ലേ ഒടിടി യില്‍ റിലീസായി. ലോക് ഡൗണ്‍ പശ്ചാത്തലമാക്കി കഥ പറയുന്ന ‘റൂട്ട്മാപ്പ്’ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര…

Read More

മമ്മുട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സ്നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കൊടുങ്കാറ്റ് എന്ന ടാഗ് ലൈനിൽ ഉള്ള സ്നേഹയുടെ കഥാപത്രത്തെ പോസ്റ്ററിൽ കാണാം. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്.

Read More

രണ്ടു ദിവസം കൊണ്ട് 71 ലക്ഷവും കടന്ന് വിജയ് ചിത്രം വാരിസ്’ ലെ ഗാനം

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസ്’ലെ മൂന്നാമത്തെ ഗാനം റിലീസായി, ചുരുങ്ങിയ സമയം കൊണ്ട് 71 ലക്ഷത്തിലേറെ പ്രേക്ഷകരാണ് യുട്യൂബില്‍ ഗാനം ആസ്വദിച്ചത്. പ്രിയ ഗായിക കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന്റെ സംഗീതം എസ്. തമന്‍. ‘സോള്‍ ഓഫ് വാരിസ്’ എന്ന ടാഗ് ലൈനില്‍ ഒരുക്കിയ ഗാനത്തിന്റെ വരികള്‍ വിവേകിന്റേതാണ്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ 66–ാമത്തെ ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും…

Read More

ത തവളയുടെ ത’ ആദ്യ വീഡിയോ ഗാനം റിലീസായി.

സെന്തില്‍, അനുമോള്‍, മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന’ത തവളയുടെ ത’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി.ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് നിഖില്‍ രാജന്‍ മേലേയില്‍ സംഗീതം പകര്‍ന്ന് മഞ്ജരി, കപില്‍ കപിലന്‍ എന്നിവര്‍ ആലപിച്ച ‘മിഴിയിലാരാണ്… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 14/11 സിനിമാസ്, ബിഗ് സ്‌റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന്…

Read More

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഫഹദും നസ്രിയയും

ഫഹദ്-നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികള്‍. അവരുടെ വിശേഷങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട സര്‍െൈപ്രസ് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും അച്ഛനമ്മമാരാകാന്‍ പോകുകയാണെന്നുള്ള വാര്‍ത്തകളാണ് ആരാധകരെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്തോഷത്തിലാക്കിയത്. നസ്രിയ നാലുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പിറന്നാള്‍ ദിനത്തിലാണ് താരങ്ങള്‍ സന്തോഷപൂര്‍വം പങ്കുവച്ചത്. 2014ലായിരുന്നു ഫഹദ്-നസ്രിയ വിവാഹം. ആഘോഷപൂര്‍വം നടന്ന വിവാഹച്ചടങ്ങില്‍ ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന്…

Read More

മേപ്പാടി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തുടി, ദി ഡാര്‍ക്ക് സീക്രെട്ട് എന്നി ചിത്രങ്ങള്‍ക്ക് ശേഷം ജോമോന്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘മേപ്പാടി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മൂണ്‍ എന്റര്‍ടൈന്‍മെന്റിന്റെബാനറില്‍ ഷിബു സി ആര്‍, രമണി രാജേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് വിശ്വം, സന്തോഷ് കിഴറ്റൂര്‍, വിനോദ് കോവൂര്‍, ഉണ്ണി രാജ്, ദീപ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിര്‍വഹിക്കുന്നു. സംഗീതം ജയ കാര്‍ത്തി, എഡിറ്റര്‍ മണി,…

Read More