
‘സിൽക്ക് സ്മിത പാവമായിരുന്നു’
ഒരു കാലത്തു യുവാക്കളുടെ ഹരമായിരുന്ന താരമാണ് സിൽക്ക് സ്മിത. സ്മിതയുടെ ഗാനരംഗങ്ങൾ വാണജ്യസിനിമയുടെ അഭിഭാജ്യഘടകമായിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് അത്രത്തോളം ആരാധകരുണ്ടായിരുന്നു. സിൽക്ക് സ്മിതയുടെ ഗ്ലാമർ വേഷങ്ങൾ കാണാൻ വേണ്ടിമാത്രം തിയേറ്ററുകളിലെത്തുന്നവരുണ്ടായിരുന്നു. സിനിമാ മാഗസിനുകളിൽ സിൽക്ക് സ്മിതയുടെ സെന്റർ സ്പ്രെഡ് ഫോട്ടോയ്ക്കായി ചെറുപ്പക്കാർ കാത്തിരുന്ന കാലവുമുണ്ടായിരുന്നു. നായിക വേഷത്തിൽ വരെ തിളങ്ങിയ സ്മിത പിന്നീട് ഗ്ലാമർ വേഷങ്ങളിലേക്കു ചെന്നെത്തുകയായിരുന്നു. അതിലൊന്നും അവർ ആരോടും പരിഭവിച്ചില്ല. തന്നെ തേടിയെത്തുന്ന വേഷങ്ങൾ ഗ്ലാമറസ് ആണെങ്കിലും അവർ ആത്മാർഥതയോടെ അഭിനയിച്ചു. മലയാളത്തിൽ നിരവധി…