കൺമണി നീയെൻ കരംപിടിച്ചാൽ….; ഗോപി സുന്ദറിന് അമൃത കൊടുത്ത പുതുവത്സരസമ്മാനം?

ഗോപി സുന്ദർ-അമൃത സുരേഷ് ദമ്പതികളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് കമന്റുകൾ ധാരളം പരക്കുന്നുണ്ടെങ്കിലും ഗോപി സുന്ദറും അമൃത സുരേഷും അതൊന്നും ശ്രദ്ധിക്കാറില്ല. തങ്ങളുടെ സംഗീതലോകവുമായി അവർ മുന്നോട്ടുപോകുന്നു. ഇരുവരും തങ്ങളുടെ റിലേഷൻഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞതു മുതൽ അവരെ അനുകൂലിച്ചുകൊണ്ടും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടും സോഷ്യൽ മീഡിയയിൽ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞവർഷം മുതലാണ് ഇരുവരും ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുന്നത്. ഇരുവരുടെയും ആദ്യത്തെ ന്യൂ ഇയർ ആണ് കഴിഞ്ഞത്. പുതുവത്സരദിനത്തിൽ അമൃത…

Read More

‘ഐ ക്യാൻ’ ഡോക്ടർമാരുടെ സിനിമ

എത്രവലിയ ധൈര്യശാലിയും ഒരു നിമിഷം പകച്ചുനിന്നുപോകുന്ന രോഗത്തിന്റെ പേരാണ് ക്യാൻസർ. കാരണം അത്രയധികം ഭീകരമായിട്ടാണ് സമൂഹം ഈ രോഗത്തെ ചിത്രീകരിച്ചിരിക്കുന്നത്. എത്രമാത്രം അവബോധം നൽകാൻ ശ്രമിച്ചാലും ചില സംശയങ്ങളും ചില വിശ്വാസങ്ങളും സമൂഹത്തിൽ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതാണ് ഈ രോഗത്തെ ഇത്രമാത്രം ഭയപ്പെടാനുള്ള കാര്യം. ക്യാൻസറിനെക്കുറിച്ച് നിരവധി ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും എട്ടു മിനിറ്റുകൊണ്ട് രോഗത്തെക്കുറിച്ച് സമൂഹത്തിലുള്ള മിഥ്യധാരണകൾ പൊളിച്ചെഴുതുകയാണ് ‘ഐ ക്യാൻ’ എന്ന ചെറുസിനിമ. ക്യാൻസറിനെ എങ്ങനെ നേരിടാം, ചികിത്സാ കാലഘട്ടം, തുടർചികിത്സാ, രോഗം…

Read More

‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘എക്സ്പീരിമെന്റ് ഫൈവ് ‘ ഒരു സോംബി സിനിമയാണ് എന്നാണ് അതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. പ്രേത സിനിമ എന്നേ നമ്മൾ അതിനെ അർത്ഥമാക്കേണ്ടതുള്ളൂ. സിനിമകളെ അതിന്റെ വർഗ്ഗസ്വഭാവമനുസരിച്ചു വിദേശങ്ങളിൽ തരം തിരിക്കാറുണ്ട്. ഒരു സിനിമ തിരഞ്ഞെടുക്കുവാൻ പ്രേക്ഷകനെ ഈ തരാം തിരിവ് സഹായിക്കുന്നു. ഏതായാലും ”എക്സ്പീരിമെന്റ് ഫൈവ് ‘ നു സോംബി സിനിമ എന്നൊരു ടാഗ് ലൈൻ കൊടുക്കുമ്പോൾ അത് ബോക്‌സ് ഓഫീസിനെ ലക്ഷ്യം വച്ചുകൊണ്ടാണെന്നു കരുതിയാൽ അതിനെ തെറ്റുപറയാനാകില്ല . ”എക്സ്പീരിമെന്റ് ഫൈവ് ‘ എന്ന…

Read More

‘അഭ്യൂഹം’; പുതിയ പോസ്റ്റർ പുറത്ത്

നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അഭ്യൂഹം എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. രാഹുൽ മാധവ്, അജ്മൽ അമീർ, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെബാസ്റ്റ്യൻ, വെഞ്ച്സ്ലേവസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രാഹുലിനും അജ്മലിനും പുറമേ, ജാഫർ ഇടുക്കി, ആത്മീയ രാജൻ, കോട്ടയം നസീർ, മാൽവി മൽഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ അഖിൽ ശ്രീനിവാസിന്റേതാണ് ചിത്രത്തിന്റെ കഥ. ആനന്ദ് രാധാകൃഷ്ണൻ,…

Read More

കിടിലൻ ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ; ആഘോഷമാക്കി ആരാധകര്‍

ശാരീരിക സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളില്‍ മുൻനിരയിലാണ് ഹൃത്വിക് റോഷന്റെ സ്ഥാനം. വ്യക്തി ജീവിതത്തില്‍ ഫിറ്റ്‍നെസിന് ഏറെ പ്രധാന്യം നല്‍കുന്ന ആളുമാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ കിടിലൻ ലുക്കിലുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. എയ്റ്റ് പാക്ക് ലുക്കിലുള്ള സ്റ്റൈലൻ ഫോട്ടോ ഹൃത്വിക് റോഷൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. View this post on Instagram A post shared by Hrithik Roshan (@hrithikroshan) ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം ‘ഫൈറ്റര്‍’ അടുത്തിടെ…

Read More

നല്ല സമയം തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നു, ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു

ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് ചെയ്യുമെന്ന് ഒമര്‍ ലുലു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസില്‍ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമര്‍ ലുലു അറിയിച്ചിരുന്നു.   ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്റെ ട്രെയിലറെന്ന്  ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് എക്സൈസ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍…

Read More

ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘ഡിയര്‍ വാപ്പി’; ട്രെയിലര്‍ പുറത്തുവിട്ടു

ലാല്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമായ ‘ഡിയര്‍ വാപ്പി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഷാന്‍ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ഷാന്‍ തുളസീധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ‘ഡിയര്‍ വാപ്പി’യിലേതായി അടുത്തിടെ പുറത്തുവിട്ട ‘പത്ത് ഞൊറി വെച്ച’ എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. മനു മഞ്‍ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. പാണ്ടികുമാര്‍ ഛായാഗ്രഹണം നിർവഹിച്ച് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്. ചിത്രം നിര്‍മിക്കുന്നത് ക്രൗണ്‍ ഫിലിംസാണ്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ‘ഡിയര്‍ വാപ്പി’…

Read More

ഔസേപ്പച്ചൻ വെളിപ്പെടുത്തുന്നു ‘മിസ്സിംഗ് ഗേൾ’ നെക്കുറിച്ച്

ഔസേപ്പച്ചൻ എപ്പോഴും ശാന്തനാണ്. ധരിക്കുന്ന വസ്ത്രം പോലെ മനസ്സും നിർമലിനമാണ്. ആരോടും പരിഭവമില്ലാത്തൊരാൾ എന്നേ തോന്നിയിട്ടുള്ളൂ. പുഞ്ചിരിയില്ലാത്ത ആ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല. ‘വിശുദ്ധനായ’ ഈ നിർമാതാവിന്റെ ഉടമസ്ഥതയിലുള്ള വാളക്കുഴി ഫിലിംസ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. തന്റെ തൊട്ടു മുൻ ചിത്രമായ ‘ആഡാർ ലൗ’ നെപ്പോലെ പുതിയ ചിത്രത്തിലും പുതുമുഖങ്ങൾക്കായിട്ടിക്കും മുൻതൂക്കം എന്നാണ് വെളിപ്പെടുത്തൽ. ഔസേപ്പച്ചന്റെ ഇരുപത്തൊന്നാമത്തെ ഈ ചിത്രത്തിൻറെ പേര് ‘മിസ്സിംഗ് ഗേൾ’ എന്നാണ്. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ…

Read More

‘ഉണ്ണി മുകുന്ദന് സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കി’; എം. പദ്മകുമാർ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്നും ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങൾ. ഈ അവസരത്തിൽ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം. പദ്മകുമാർ.  സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകൻ ഉണ്ണി മുകുന്ദനെ വിശേഷിപ്പിച്ചത്. കഥയിലെ നായക/നായിക…

Read More

ലൂസിഫറിലും ഭീഷ്മയിലും ലഹരിമരുന്ന് ഉപയോഗമില്ലേ?; ഒമർ ലുലു

ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകൾ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഇപ്പോൾ നടക്കുന്നത് ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും സംവിധായകൻ ഒമർ ലുലു. നല്ല സമയം എന്ന സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. ഭീഷ്മപർവത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമർ ചോദിക്കുന്നു. ഈ വിഷയത്തിൽ മറുപടി പറഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഒമർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ”എനിക്ക് ഇതുവരെ എക്‌സൈസിൽനിന്നു നോട്ടിസ് കിട്ടിയിട്ടില്ല….

Read More