‘ഹണിട്രാപ്പ്’ ആരോപണം; രാഷ്ട്രീയക്കാരെ കുടുക്കാൻ ഉപയോഗിച്ച നടിമാരിൽ ദാവൂദ് ഇബ്രാഹിമിന്റെ കാമുകിയും

രാഷ്ട്രീയക്കാരെ കുടുക്കാൻ പാക്കിസ്ഥാൻ ചലച്ചിത്രതാരങ്ങളെ ഹണിട്രാപ്പിന് ഉപോയഗിച്ചതായി പാക്ക് സേനയിലെ മുൻ ഉദ്യോഗസ്ഥൻ. ആദിൽ രാജയാണ് യുട്യൂബിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കുപ്രസിദ്ധ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നറിയപ്പെടുന്ന നടി മെഹ്വിഷ് ഹയാത്തിനെയും പെൺകെണിക്കായി ഉപയോഗിച്ചതായും വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിനെത്തുടർന്ന് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച നടിയാണ് സാജൽ അലി.    

Read More

‘മിസിങ് ഗേൾ’ ടൈറ്റിൽ പോസ്റ്റർ

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസിങ് ഗേൾ’ ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ അബ്ദുൾ റഷീദ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീഷ്യൻമാരെയും ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതൽ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡർ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളെയും മലയാള സിനിമയ്ക്കു സമ്മാനിച്ച നിർമാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി. ഒരു…

Read More

അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ജ്യോത്സ്യൻ നടത്തിയ പ്രവചനം..?

41-കാരിയായ അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സെലിബ്രിറ്റി ജ്യോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനം മാധ്യമശ്രദ്ധ നേടുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും ചെയ്തു. നിരവധി സെലിബ്രിറ്റികളുടെ ജീവിതത്തിൽ പ്രവചനം നടത്തിയ ഗുരുജിയുടെ പ്രവചനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ താരറാണിയായ മാറി അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അഭിഭാജ്യഘടകമായി മാറി അനുഷ്‌ക. തമിഴിലും തെലുങ്കിലുമാണ് താരം സജീവം….

Read More

‘ഗുരുവായൂര്‍ അമ്പലനടയില്‍’ പൃഥ്വിരാജും ബേസിലും ഒന്നിക്കുന്നു

പുതുവത്സര ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരന്‍. ജയ ജയ ജയ ജയഹേ എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് പൃഥ്വിരാജ് സുകുമാരന്‍ പങ്കുവച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞിരാമായണം എന്ന…

Read More

മലയാളത്തിലെ ആദ്യ സോംബി സിനിമ എക്‌സ്‌പെരിമെന്റ് 5 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നമോ പിക്‌ച്ചേര്‍സുമായി സഹകരിച്ച് എസ്‌തെപ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് താനത്ത് നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യ സോംബി സിനിമ ”എക്‌സ്‌പെരിമെന്റ് ഫൈവ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മെല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാഗര്‍ നിര്‍വഹിക്കുന്നു. സ്ഫടികം ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍, നന്ദ കിഷോര്‍, ഋഷി സുരേഷ്, അംബികാ മോഹന്‍, അമ്പിളി സുനില്‍, മജീഷ് സന്ധ്യ തുടങ്ങിയവര്‍ മറ്റു…

Read More

വരാഹം

പുതുമുഖങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാര്‍വതി പ്രേം, ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവ കാര്‍ത്തിക് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വരാഹം ‘. പാറയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ബഷീര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷോബി തിലകന്‍, ബിഗ് ബോസ് താരം കിടിലന്‍ ഫിറോസ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ നവനീത് ഛായഗ്രഹണം നിര്‍വഹിക്കുന്നു. വിനിഷ് തിരക്കഥ സംഭാഷണമെഴുതുന്നു.

Read More

കള്ളനും ഭഗവതിയും പൂര്‍ത്തിയായി

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം കെ.വി. അനില്‍ എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര…

Read More

‘ആയിഷ’; രാധിക ക്യാരക്ടര്‍ പോസ്റ്റര്‍

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ ‘ആയിഷ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്. ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ചുകാലം അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ ‘ആയിഷ’ ആകാന്‍ രാധിക എത്തി. ക്ലാസ്‌മേറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക്…

Read More

നടക്കൽ ഉണ്ണികൃഷ്ണന് വിട; വികാര നിര്‍ഭര യാത്രാമൊഴിയുമായി ‘അജഗജാന്തരം’ ടീം

‘അജഗജാന്തരം’ ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അജഗജാന്തരം’ ഈ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ആന്‍റണി വര്‍ഗ്ഗീസ് നായകനായ ‘അജഗജാന്തര’ത്തിലെ പ്രധാന കഥാപാത്രമായെത്തിയിരുന്നത് നടയ്ക്കല്‍ ഉണ്ണികൃഷ്ണൻ എന്ന ആനയായിരുന്നു. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയിരുന്നത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണൻ ചെരിഞ്ഞെന്ന വാർത്ത സിനിമാപ്രേമികളേവരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Read More

വിരാട്-അനുഷ്‌ക പുതുവത്സരച്ചിത്രങ്ങൾ വൈറൽ

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും മകൾ വമികയുമൊത്ത് ദുബായിൽ പുതുവർഷം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലാണ് വിരാടും അനുഷ്‌കയും അപൂർവചിത്രങ്ങൾ പങ്കുവച്ചത്. അവർ താമസിച്ച ഹോട്ടലിന്റെ പൂളിനു സമീപമെടുത്ത ചിത്രത്തിൽ മകൾ വമികയെയും കാണാം. ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ഉടൻതന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.    

Read More