
‘ഞാൻ ദൈവത്തെ കണ്ടു’; സ്റ്റീവൻ സ്പീൽബർഗിനെ കണ്ട് രാജമൗലി
തന്റെ ആരാധ്യപുരുഷനെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയിലെ സ്റ്റാർ സംവിധായകൻ രാജമൗലി. ലോസ് ഏഞ്ചൽസിൽ എൺപതാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെ സ്റ്റീവൻ സ്പീൽബർഗിനെയാണ് രാജമൗലി കണ്ടുമുട്ടിയത്. ‘ഞാൻ ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീൽബർഗ് സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ രണ്ട് പുരസ്കാരങ്ങളാണ് ഗോൾഡൻ ഗ്ലോബിൽ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ. രാജമൗലിയുടെ ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനമാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരത്തിനർഹമായത്. സ്പീൽബെർഗിനെ കാണുമ്പോൾ…