അന്ന് ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; എന്തിനെന്ന് ചേട്ടനും ചോദിച്ചു; എന്തെങ്കിലുമൊക്കെ പറയണ്ടേ!: ധ്യാന്‍

ഒരുമിച്ച് തീയേറ്ററുകളിലെത്തിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താര സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. നടന്‍ ബാബുരാജ് ആയിരുന്നു അവതാരകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രാമയാണ്. ആവേശം തീയേറ്ററില്‍ ആഘോഷമാണ്. അതിന്റെ വ്യത്യാസമുണ്ട്. പ്രൊമോഷന്റെ സമയത്ത് ഫഹദ് ഇക്ക വിളിച്ചിരുന്നു. നമുക്ക് ഒരുമിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന് പറഞ്ഞു. ഭയങ്കര ബുദ്ധിപരമായ ടാക്ടിക്‌സ്…

Read More

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന; ആരുടെയും പേരുവിവരങ്ങൾ പുറത്താകില്ലെന്ന് ഹേമ കമ്മിറ്റി ആവര്‍ത്തിച്ച് ഉറപ്പ് നൽകി: മാല പാര്‍വതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ നടി മാല പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും നടി ആരോപിച്ചിരുന്നു. തുടര്‍ന്ന് മാല പാര്‍വതിക്കെതിരെ ഡബ്യുസിസി രംഗത്തെത്തി. ഇപ്പോഴിതാ എന്തുകൊണ്ട് തന്‍റെ നിലപാട് എന്ന് വിശദീകരിക്കുകയാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. ‘ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ!’ എന്ന തലക്കെട്ടിലാണ് വിശദമായ പ്രതികരണം എത്തിയിരിക്കുന്നത്.  മാല പാര്‍വതിയുടെ കുറിപ്പില്‍ നിന്ന് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ച…

Read More

‘പ്രീ ഡി​ഗ്രി മുതൽ സാരി ഉടുക്കുന്നു, കാവ്യ മാധവൻ സമ്മാനിച്ച സാരിയും ശേഖരത്തിലുണ്ട്’; മാലാ പാർവതി

നടി മാലാ പാർവതി ഒരു സാരി പ്രേമിയാണ്. പ്രീ ഡി​ഗ്രി കാലം മുതൽ സാരിയുടുത്ത് തുടങ്ങിയതിനാൽ വലിയൊരു സാരി ശേഖരം തന്നെ നടിക്കുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സാരി ശേഖരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് മാല പാർവതി. വിലയ്ക്കല്ല ഉടുക്കുമ്പോഴുള്ള കംഫേർട്ടിന് പ്രാധാന്യം നൽകിയാണ് പാർവതി സാരികൾ വാങ്ങുന്നത്. നടി കാവ്യ മാധവൻ അടക്കമുള്ളവർ സമ്മാനിച്ച സാരികളും മാലാ പാർവതിയുടെ ശേഖരത്തിലുണ്ട്. സാരിയിൽ മാത്രമെ പൊതു ചടങ്ങുകളിൽ മാലാ പാർവതി പ്രത്യക്ഷപ്പെടാറുള്ളു….

Read More

‘നാടകത്തില്‍ അഭിനയം, പ്രണയം; 16 വയസ്സുള്ളപ്പോള്‍ വിവാഹം,’, പൊന്നമ്മ ബാബു

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൊന്നമ്മ ബാബു. അമ്മ കഥാപാത്രങ്ങളില്‍ കോമഡി ചേര്‍ത്ത് അവതരിപ്പിച്ചാണ് പൊന്നമ്മ ശ്രദ്ധയാവുന്നത്. ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി അതിന്റെ സംവിധായകനുമായി പ്രണയിച്ച് വിവാഹിതയായ പൊന്നമ്മ തന്റെ വിവാഹത്തെക്കുറിച്ച് പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മനസ്സുതുറക്കുകയാണ് ഇപ്പോള്‍.16 വയസ്സുള്ളപ്പോള്‍ നാടക സംവിധായകനായ ബാബുവുമായിട്ടുള്ള തന്റെ വിവാഹം കഴിഞ്ഞുവെന്നും പിന്നീട് 18 വര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു എന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നത്. ഒപ്പം സിനിമക്കാരെല്ലാം മോശക്കാരാണെന്ന്…

Read More

ഫ്ലാറ്റ് തട്ടിപ്പു കേസ്: നടി ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങള്‍ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്ളാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്നാണ് കേസ്.

Read More

മാസ് മസാല സിനിമകള്‍ ധാരാളം ചെയ്യണം; ബയോപിക്കുകളിൽ നിന്ന് വിട്ടു നിൽക്കുന്നെന്ന് രൺദീപ് ഹൂഡ

സവര്‍ക്കറിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ ജീവചരിത്ര സിനിമകളുടെ ഭാഗമാകാനുദ്ദേശിക്കുന്നില്ലെന്ന് നടന്‍ രണ്‍ദീപ് ഹൂഡ. സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രമാണ് നടന്‍ രണ്‍ദീപ് ഹൂഡയുടേതായി സമീപകാലത്ത് പുറത്തിറങ്ങിയ പ്രധാന ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സ്വതന്ത്ര വീരസവര്‍ക്കര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇനി കുറച്ച് കാലം ജീവചരിത്ര സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് അദ്ദേഹം ഇന്‍കോണ്‍വര്‍സേഷന്‍ വിഭാഗത്തിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി. ”എല്ലായ്പ്പോഴും കച്ചവട സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന…

Read More

‘‌അന്ന് അമ്മയാകണമെന്ന് തോന്നി, കുഞ്ഞിന്റെ പേര് ടാറ്റൂ ചെയ്തു; എന്നാൽ ഇപ്പോൾ….’; പാർവതി

സിനിമാ രം​ഗത്ത് വലിയ മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമാ രം​ഗത്ത് പാർവതി സജീവ സാന്നിധ്യമാണിപ്പോൾ. ഇപ്പോഴിതാ അമ്മയാകാൻ ആ​ഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവതി പറയുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഏഴ് വയസായപ്പോൾ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു. 27 വയസൊക്കെയായപ്പോൾ മിക്കവാറും അഡോപ്റ്റ് ചെയ്യുമായിരിക്കും അമ്മേ, പൊരുത്തപ്പെട്ട് ഒന്നും ന‌ടക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര്…

Read More

ഇന്റിമേറ്റഡ് സീനില്ല; വിമർശനങ്ങൾ ഒഴുകിയെത്തി, ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നി: നടി സോന നായർ

കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി സോന നായർ. സോഷ്യൽമീഡിയയിലൂടെ എന്തിനാണ് ആളുകൾ മോശം രീതിയിലുളള പ്രതികരണങ്ങൾ നടത്തുന്നതെന്നും താരം ചോദിച്ചു. മോഹൻലാൽ നായകനായ നരൻ സിനിമയിൽ അഭിനയിച്ചതിൽ ഇപ്പോഴും നിരാശയും സങ്കടവും ഉണ്ടെന്ന് സോന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു….

Read More

‘ബേസിൽ അപമാനിതനായപ്പോൾ എല്ലാവർക്കും തമാശ’; താൻ അതിനോട് യോജിക്കുന്നില്ല: ടൊവിനോ

നടനും സംവിധായകനുമായ ബേസിൽ ജോസഫും നടൻ ടൊവിനോ തോമസും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള തമാശകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വെെറലാണ്. അടുത്തിടെ ബേസിലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി – ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരൻ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഈ സമയത്ത്…

Read More

വിവാഹം അടുത്ത വർഷം: ചോദ്യത്തിന് ഒടുവിൽ മറുപടി നൽകി ആര്യ

മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ സ്ഥാനം കണ്ടെത്തി. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. കാഞ്ചീപുരം സാരികളുടെ ബിസിനസാണ് താരം ചെയ്യുന്നത്. ഏതാനും താരവിവാഹങ്ങൾക്ക് വധു അണിഞ്ഞത് ആര്യയുടെ ബ്രാൻഡിന്റെ സാരിയാണ്. സോഷ്യൽ മീഡിയയിൽ സജീവയായ നടി തന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വ്യക്തിജീവിതത്തിൽ…

Read More