അദ്ദേഹത്തിന് സീൻ ഉണ്ടായിരുന്നില്ല, പക്ഷേ എനിക്കുവേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു; ഷാരൂഖ് ഖാനെക്കുറിച്ച് വിജയ് സേതുപതി

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം വളരെ പ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയുമുണ്ട്. ഷാരൂഖിനൊപ്പം ചിലവഴിച്ച ദിനങ്ങൾ ഓർത്തെടുത്തിരിക്കുകയാണ് താരം. ഷൂട്ടിങ്ങിന്റെ ആദ്യദിവസം നല്ല പരിഭ്രാന്തിയുണ്ടായിരുന്നെന്നും ഷാരൂഖ് ഖാനാണ് തനിക്ക് ധൈര്യം തന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. ഒരുമിച്ച് സീൻ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് ഷാരൂഖ് തന്നെ പ്രോത്സാഹിപ്പിച്ചെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. “അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ആദ്യ…

Read More

മനുഷ്യരിൽ നന്മയും തിന്മയുമുണ്ട്, എല്ലാവരും പൂർണമായും നന്മ – തിന്മകളുടെ പ്രതീകമല്ല: മമ്മൂട്ടി

നന്മയും തിന്മയുമെല്ലാം മനുഷ്യരിൽത്തന്നെയുണ്ടെന്ന് നടൻ മമ്മൂട്ടി. നന്മയും തിന്മയുമെല്ലാം ആപേക്ഷികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ പ്രതീകമോ തിന്മയുടെ പ്രതീകമോ ആയ ഒരു മനുഷ്യനെ നമുക്ക് കണ്ടെത്താൻ പറ്റില്ല. മഹാനായ ഒരാൾക്ക് നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും. അതേസമയം വളരെ മോശക്കാരനായ ഒരാൾക്ക് നന്മയുമുണ്ടായെന്ന് വരാം. സിനിമയെ സംബന്ധിച്ച് നായകനല്ല, പ്രതിനായകനാണ്. നായകൻ തന്നെയാണ് അയാളും. എല്ലാത്തരം സ്വഭാവവിശേഷങ്ങളും ഉള്ളവരാണ് കഥാപാത്രങ്ങളെന്നും മമ്മൂട്ടി പറഞ്ഞു. “പ്രേക്ഷകന്റെ ആസ്വാദനക്ഷമത…

Read More

തിരുവൈരാണിക്കുളം ശിവക്ഷേത്രത്തില്‍ തൊഴാനെത്തി നടി അമല പോള്‍; ക്ഷേത്ര ഭാരവാഹികൾ അകത്തു കയറാൻ അനുവദിച്ചില്ല

മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ് തിരുവൈരാണിക്കുളം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടെ നട തുറന്ന് പൂജയും മറ്റ് അനുഷ്ടാനങ്ങളും നടക്കാറ് പതിവ് . ഈ സമയത്ത് അനിയന്ത്രിതമായ ഭക്ത ജന തിരക്കും ഇവിടെ അനുഭവപ്പെടാറുണ്ട്. ജനുവരി പകുതിയോടെ പതിവ് പോലെ ഈ വർഷവും നട തുറക്കുകയുണ്ടായി.ഇത്തവണ ഒരു വിശേഷ ഭക്ത കൂടി തിരുവൈരാണിക്കുളത്തു ദര്ശനത്തിനെത്തിയിരുന്നു. തെന്നിന്ത്യയിലെ സുപ്രസിദ്ധ നായികാ നടി അമല പോളായിരുന്നു തൊഴാനെത്തിയത്. അന്യ മതസ്ഥയായ അമല ദര്ശനത്തിനെത്തുന്നുണ്ടെന്നു മുൻകൂട്ടി അറിഞ്ഞത് പോലെ ക്ഷേത്ര…

Read More

രോഗാവസ്ഥയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ മംമ്ത അസ്വസ്ഥയാണ്

മാധ്യമങ്ങളില്‍ നിന്നൊക്കെ കഴിയുന്നത്ര അകന്നു നില്‍ക്കാനിപ്പോള്‍ മംമ്ത ബോധപൂര്‍വം ശ്രമിക്കുകയാണ്. അവരെക്കുറിച്ചു അടിക്കടി മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാര്‍ത്തകളാണ് ഈ തീരുമാനത്തിന് പിന്നില്‍. ”ചോദ്യങ്ങള്‍ക്ക് പിന്നാലെ ചോദ്യങ്ങള്‍ മാത്രം, അസഹനീയമാണ് എപ്പോഴും ഈ അന്വേക്ഷണങ്ങള്‍. എന്റെ ഉത്തരങ്ങളല്ല അവര്‍ക്കാവശ്യം. കഥാബീജങ്ങളാണ് എന്റെ ഉത്തരങ്ങളില്‍ നിന്ന് അവര്‍ തേടിപ്പിടിക്കുന്നത്. അതുകൊണ്ടവര്‍ കൗതുക കരങ്ങളായ കഥകള്‍ ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. ഇതെന്നില്‍ എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നു എന്നവര്‍ക്കറിയേണ്ട കാര്യമല്ല. ഇത്തരം മാധ്യമ പീഡനങ്ങള്‍ക്ക് ഞാനെന്തിനിരയാകണം….

Read More

“ശലമോൻ ” ടീസർ പുറത്തിറങ്ങി

ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന “ശലമോൻ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, അൽത്താഫ് സലിം, ആദിൽ ഇബ്രാഹിം, വിശാഖ് നായർ, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സൻ, സൗമ്യ…

Read More

‘സന്തോഷം’: രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പി എസ് ജയഹരി സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ ആലപിച്ച ‘ ശ്വാസമേ, ശ്വാസമേ …’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീസ്-എൻ-സീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ…

Read More

മൂന്ന് ദിവസംകൊണ്ട് ‘വാള്‍ട്ടര്‍ വീരയ്യ’ സ്വന്തമാക്കിയത് 108 കോടി; തിയറ്ററുകളില്‍ ആവേശമായി ചിരഞ്‍ജീവി

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ‘വാള്‍ട്ടര്‍ വീരയ്യ’ എന്ന പുതിയ ചിത്രം വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ‘വാള്‍ട്ടര്‍ വീരയ്യ’ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ മൂന്ന് ദിവസത്തിനുള്ളില്‍ 108 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ആര്‍തര്‍…

Read More

ചുവപ്പ് ഡ്രസ്സില്‍ മനോഹരിയായി എസ്തര്‍ അനില്‍

വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ സെലിബ്രിറ്റികളുടെ ഇത്തരം  വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചുമൊക്കെ നടിമാര്‍ തന്നെ ഇപ്പോള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് എസ്തര്‍ അനില്‍.  ജീത്തു ജോസഫിന്‍റെ ‘ദൃശ്യം’ സിനിമയിലൂടെ മോഹൻലാലിന്‍റെ ഇളയമകളുടെ വേഷത്തിലെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ്…

Read More

ഹൊറര്‍ ഇമോഷണല്‍ ത്രില്ലര്‍ ‘കര്‍ട്ടന്‍’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി, സംവിധായകന്‍ എം പദ്മകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം. ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം അമന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്. അമന്‍ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കര്‍ട്ടന്‍’. മകള്‍ക്ക് വേണ്ടി ഒരു അമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ…

Read More

മാളികപ്പുറത്തിന്റെ വിജയം; അയ്യപ്പനോട് നന്ദി പറയാൻ ശബരിമലയിലെത്തി ഉണ്ണി മുകുന്ദൻ

തിയേറ്ററുകൾ നിറഞ്ഞോടുകയാണ് മാളികപ്പുറം. മികച്ച കളക്ഷനുമായി ചിത്രം മുന്നേറവേ സന്നിധാനം സന്ദർശിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ വിജയത്തിന് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനും കൂടിയാണ് താരം സന്നിധാനത്ത് എത്തിയത്. ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ…

Read More