വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം, ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല; അൽഫോൺസ് പുത്രൻ

ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകളും ഒട്ടേറെ വിമർശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ്. താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം പക്ഷേ സോഷ്യൽ മീഡിയ പേജിൽ വന്ന് ദേഷ്യം…

Read More

ആഗോള ബോക്‌സ് ഓഫീസില്‍ 16000 കോടി; അവതാര്‍ 2 കുതിപ്പ് തുടരുന്നു

ആഗോള ബോക്സ് ഓഫീസില്‍ പുതിയ റെക്കോഡുമായി അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ചിത്രത്തിന്റെ വരുമാനം 16000 കോടിയിലേറെ കവിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം. യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍…

Read More

‘പൂവന്‍’ Vs നായകന്‍; ആന്‍റണി വര്‍ഗീസ് ചിത്രത്തിലെ വീഡിയോ സോംഗ്

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ വിനീത് വാസുദേവന്‍ സംവിധാനം നിര്‍വ്വഹിച്ച പൂവന്‍ എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ശ്ലീഹായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം മിഥുന്‍ മുകുന്ദന്‍. ടൈറ്റില്‍ പോലെ തന്നെ ഒരു പൂവന്‍ കോഴിയാണ് ചിത്രത്തിലെ ആഖ്യാനത്തിന്‍റെ മുഖ്യ ഘടകം. ആന്‍റണി അവതരിപ്പിക്കുന്ന നായകന് ശല്യക്കാരനായി മാറുന്ന പൂവനെ ഗാനരംഗത്തില്‍ കാണാം. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിക്കുന്ന…

Read More

ഗിറ്റാര്‍ വായിച്ച് പാട്ടുപാടി ഗൗതം മേനോന്‍; ‘അനുരാഗ’ത്തിലെ തമിഴ് ഗാനമെത്തി 

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിലെ ‘യെഥുവോ ഒണ്‍ട്ര്..’ എന്ന ഗാനം പുറത്തിറങ്ങി. കവര്‍ സോങ്ങുകളിലൂടെ സുപരിചിതനായ ഹനാന്‍ഷായും സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴില്‍ ഏറെ പ്രശസ്തനായ മോഹന്‍ രാജാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അശ്വിന്‍ ജോസാണ് ചിത്രത്തിന്റെ രചന. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി. കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി…

Read More

കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിസിൽ അഭിനയിക്കാൻ കാരണം വിജയ്; രശ്മിക മന്ദാന

വിജയ് നായകനായെത്തിയ ‘വാരിസ്’ സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുകയാണ്. ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. രശ്മിക മന്ദാനയാണ് വാരിസിലെ നായിക. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ രശ്മിക മന്ദാന പങ്കുവെച്ച അഭിപ്രായം ശ്രദ്ധ നേടുകയാണ്. തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വാരിസിൽ അഭിനയിക്കാൻ തയ്യാറായത് എന്നാണ് താരം വെളിപ്പെടുത്തിയത്. രണ്ടു ഗാനങ്ങളല്ലാതെ വേറൊന്നും ചെയ്യാനില്ലെന്ന് വിജയ് സാറിനോട് പറയാറുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഏറെ നാളായി ആരാധിക്കുന്ന ഒരാളാണ് വിജയ്. വിജയ് സാറിനൊപ്പം…

Read More

‘വാരിസി’ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍

വിജയ് നായകനായി ‘വാരിസ്’ എന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘വാരിസി’ന്റെ വിജയാഘോഷം ഹൈദരാബാദില്‍‌ നടന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ് വിജയ്‍യുടെ പുതിയ ചിത്രത്തിലെ ലുക്കാണ് ഫോട്ടോയിലേതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ്…

Read More

കുട്ടികളുടെ പ്രിയങ്കരിയായ ‘പ്യാലി’ ഇനി ആമസോൺ പ്രൈമിൽ 

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻ.എഫ്. വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ.എഫ്. വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച ‘പ്യാലി’ ഓ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററിൽ പ്രദർശന വിജയം നേടിയ ‘പ്യാലി’ കുട്ടികൾക്കും കുടുംബപ്രേക്ഷകരുടെയും മനം കവർന്ന ചിത്രമാണ്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. ‘പ്യാലി’ എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം…

Read More

ഹരിശ്രീ അശോകന് ​ഗോൾഡൻ വിസ; സന്തോഷം പങ്കുവച്ച് നടൻ

മലയാളത്തിന്റെ പ്രിയ നടൻ ഹരിശ്രീ അശോകന് ​ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സി ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതിന്റെ വീഡിയോ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.  ഇ സി എച്ച് ഭാരവാഹികൾക്കും യുഎഇ ​ഗവൺമെന്റിനും ഹരിശ്രീ അശോകൻ നന്ദി പറഞ്ഞു. നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീതഞ്ജർക്കും, ചലച്ചിത്ര താരങ്ങൾക്കും, സംവിധയകർക്കും, നിർമ്മാതാക്കൾക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച്…

Read More

‘ഇത് തീർച്ചയായും കാണേണ്ടത്’; മലാലയുടെ സിനിമക്ക് പ്രിയങ്കയുടെ ഹാറ്റ്സ് ഓഫ്

2023 ലെ ഓസ്‌കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാക്കിസ്ഥാൻ സിനിമയാണ് ‘ജോയ്‌ലാൻഡ്’. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയാണ് ഇത് നിർമ്മിക്കുന്നത്. ചിത്രത്തെ പ്രശംസിക്കാൻ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പ്രിയങ്ക ചോപ്രയും എത്തി. ചിത്രത്തിലെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു, “ജോയ്‌ലാൻഡ് കാണുന്നത് ശരിക്കും ഒരു സന്തോഷമാണ്. ഈ കഥയ്ക്ക് ജീവൻ നൽകിയതിന് ബ്രാവോ മുഴുവൻ ടീമിനും. ഇത് തീർച്ചയായും കാണേണ്ടതാണ്.” ചിത്രത്തെ പ്രശംസിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രിയങ്കയോട് പ്രതികരിച്ചു. ഒരു പരമ്പരാഗത പാകിസ്ഥാൻ…

Read More

സിനിമയുണ്ടാക്കുന്നത് പുരസ്കാരത്തിനല്ല, പണത്തിനുവേണ്ടി; രാജമൗലി

താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നും പറയുകയാണ് രാജമൗലി. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു. ആർ.ആർ.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോ​​ഗിക ഓസ്കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർ.ആർ.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ…

Read More