
റിലീസ് ആയി മൂന്ന് ദിവസത്തിനകം 300 കോടി കടന്ന് പഠാൻ
റിലീസ് ആയി മൂന്ന് ദിവസത്തിനകം 300 കോടി കടന്ന് ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ ചിത്രം ‘പഠാൻ’. ഇതോടെ പുറത്തിറങ്ങി അതിവേഗത്തിൽ ഇത്രയും വരുമാനം നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ. ആഗോളതലത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നു ദിവസത്തിൽ 313 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. ഇന്ത്യയ്ക്കകത്ത് നിന്ന് 201 കോടിയും പുറത്തുനിന്ന് 112 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. രണ്ട് ദിവസംകൊണ്ട് ചിത്രം 126 കോടി രൂപ…