
വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന് ദാദ, ദളപതി 67-ൽ വില്ലനായി സഞ്ജയ് ദത്ത്
പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൊണ്ടും സിനിമാ ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി67. വിജയിയുടെ 67-ാമത് ചിത്രത്തേക്കുറിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിൽ സുപ്രധാനമായ വേഷത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും ഉണ്ടാകുമെന്നതാണ് ആ വാർത്ത. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. വിജയ് ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്റെ…