
നെടുമുടിയുടെ ‘തയാ’ പ്രദർശനത്തിന്
‘തയാ’എന്ന സംസ്‌കൃത സിനിമയുടെ പൊതുജനങ്ങൾക്കായുള്ള ആദ്യ പ്രദർശനം 2023 ഫെബ്രുവരി എട്ടാം തീയതി രാവിലെ ഒമ്പത് മണിക്ക് ഇരിങ്ങാലക്കുടയിൽ നടക്കും. കുറിയെടത്ത് താത്രിയുടെ സ്മാർത്തവിചാരമാണ് ചിത്രത്തിന്റെ പ്രമേയം. കാലം പുരോഗമിച്ചിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. അനുമോളും നെടുമുടി വേണുവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി അംഗീകാരങ്ങൾ നേടുകയും,നിരവധി ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവല്ലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിനിമയാണ് തയാ. ഇതിനകം പതിനാലോളം ഫിലിം ഫെസ്റ്റിവല്ലുകളിൽ തയാ പങ്കെടുത്തു കഴിഞ്ഞു. ഇന്ത്യോ-ഫ്രഞ്ച്…