മുംബൈ ബാഷ്

കെ സി മധു സുഹാന ഖാനും ഗൗരി ഖാനും. കടും കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ അവരെ ഒരുമിച്ച് കണ്ടപ്പോൾ ഇരട്ടകളെപ്പോലെ തോന്നിച്ചു. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇന്നലെ അവരെ കണ്ടത് . ഇന്നലെ ബുധനാഴ്ച്ചയായിരുന്നെല്ലോ, വാലന്റൈൻസ് ഡേയും. സുഹാന അമ്മയോളം വളർന്നിരിക്കുന്നു. ഒറ്റ നോട്ടത്തിൽ മകളാണെന്ന് തോന്നുകയേ ഇല്ല. സുഹാന കറുത്ത ടോപ്പും പാന്റ്സും കറുത്ത ഷൂസും ധരിച്ചിരിക്കുന്നു , ഗൗരിയാകട്ടെ പൂർണമായും കറുത്ത വസ്ത്രത്തിൽ. അധികപ്പറ്റായി ഒരു ജാക്കറ്റും. സുഹാന ഖാൻ, നൈസ ദേവ്ഗൺ, പാലക്…

Read More

ഹോട്ട് ലുക്കിൽ ജാൻവി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരം ജാൻവി കപൂറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹോട്ട് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2018-ൽ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. അന്തരിച്ച ചലച്ചിത്ര നിർമാതാവ് സുരീന്ദർ കപൂറിന്റെ മകനും അനിൽ കപൂർ ഫിലിംസ് കമ്പനിയുടെ സ്ഥാപകനുമാണ് ബോണി കപൂർ. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നനായികയായിരുന്നു ശ്രീദേവി. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ പകരംവയ്ക്കാനാകാത്ത…

Read More

സ്വകാര്യചിത്രങ്ങൾ ലീക്കായത് കരിയറിനെ ബാധിച്ചു; ആൻഡ്രിയ ജെർമിയ

ആൻഡ്രിയ ജെർമിയ എന്ന താരം മലയാളിക്കു സുപരിചിതയാണ്. യുവതാരമായ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനംകവർന്നു. നടി മാത്രമല്ല, ഗായികയും കൂടിയാണ് ആൻഡ്രിയ. പച്ചക്കിളി മുത്തുചരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആൻഡ്രിയ ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. വിശ്വരൂപം, ലോഹം, തോപ്പിൽ ജോപ്പൻ, അവൾ തുടങ്ങിയ ചിത്രങ്ങൾ ആൻഡ്രിയയുടെ കരിയറിൽ വഴിത്തിരിവായി. തന്റെ പഴയ പ്രണയബന്ധത്തിലെ ചില കാര്യങ്ങൾ ഒരിക്കൽ തുറന്നുപറഞ്ഞത് ആരാധകർക്കിടയിൽ അമ്പരപ്പുളവാക്കിയിരുന്നു. താരം ഒരേസമയം ഒരു യുവനടനുമായും യുവസംഗീത…

Read More

നീലവെളിച്ചം ഏകാന്തതയുടെ മഹാതീരം… വീഡിയോഗാനം പുറത്ത്

‘ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം’. പ്രണയദിനത്തിൽ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താൻ ഇതാ പഴമയുടെ സുന്ദര കാഴചയിൽ ഒരു ഗാനം. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കാലാതീതമായി സംഗീത മനസുകളിലൂടെ പകർന്ന് ഇന്നും മറയാതെ…

Read More

അങ്ങനെ ചെയ്യാൻ കഴിയുമോ?, മോഹൻലാൽ ചോദിച്ചു, ആട് തോമയ്ക്ക് പറ്റും ഭദ്രൻ പറഞ്ഞു

മലയാളികളുടെ മനസിൽ നിന്നു പറിച്ചെറിയാൻ കഴിയാത്ത കഥാപാത്രമാണ് ആടുതോമ. ആടുതോമ പറഞ്ഞ ഓരോ ഡയലോഗും ആരാധകരുടെ മാത്രമല്ല, സാധാരണക്കാരുടെ ചുണ്ടിലും ഇന്നുമുണ്ട്. ‘മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും, അതാണെന്റെ ജീവൻ ടോൺ…’ എന്ന് ആടുതോമ പറയുമ്പോൾ തിയേറ്റർ ഇളകിമറിയുകയായിരുന്നു. ‘പാറേൽ പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് എന്റ ശവം കൊണ്ടുപോകുന്നതു കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു…’ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടതാണ്. മോഹൻലാലിന്റെ അച്ഛനായി അഭിനയിക്കുന്ന തിലകന്റെ ചാക്കോ മാഷ് എന്ന കടുവാ ചാക്കോ ഇന്നും വിദ്യാർഥികൾക്കിടയിൽ ഹിറ്റ്…

Read More

‘ഏകാന്തതയുടെ അപാരതീരം’ പുത്തൻ പതിപ്പ്; ‘നീലവെളിച്ചം’ പുതിയ ഗാനം

ടൊവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഏകാന്തതയുടെ മഹാതീരം എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പാണ് എത്തിയത്. ടൊവിനോ തോമസ് ആണ് ഗാനരംഗത്തിൽ. പി. ഭാസ്‌കരന്റെ വരികൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നിരിക്കുന്നു. കമുകറ പുരുഷോത്തമൻ ആലപിച്ച് അനശ്വരമാക്കിയ ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ അനുരാഗ മധുചഷകം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിജിബാലും റെക്‌സ് വിജയനും ചേർന്നാണ്…

Read More

തകര്‍പ്പൻ ഡാൻസുമായി അര്‍ജുൻ അശോകൻ ഒപ്പം ഭാര്യയും

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുൻ അശോകൻ. ഒന്നിനൊന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ ശ്രദ്ധ കാട്ടുന്ന അര്‍ജുൻ അശോകൻ യുവ നായകനിരയില്‍ തിളങ്ങുുകയാണ്. ഇപ്പോഴിതാ അര്‍ജുൻ അശോകന്റെ ഡാൻസ് വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിവാഹ വേദിയില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഭാര്യ നിഖിതയും അര്‍ജുനൊപ്പം വീഡിയോയിലുണ്ട്. നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇൻഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം 2018ലായിരുന്നു. അര്‍ജുനും നിഖിതയ്‍ക്കും അൻവിയെന്ന…

Read More

‘സ്ഫടികം’ ഏറ്റെടുത്ത പ്രേക്ഷകർ; നന്ദി പറഞ്ഞ് മോഹൻലാൽ

‘നീണ്ട 28 വർഷങ്ങൾക്കിപ്പുറവും ആട് തോമയ്ക്കു മേൽ സ്നേഹം ചൊരിഞ്ഞതിന് വാക്കുകൾക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസിൽ സ്ഫടികം എത്തിച്ചതിന് ഭദ്രൻ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’. നടൻ മോഹൻലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി മോഹൻലാൽ ഫേസ്ബുക്കിലെത്തി. റീ-മാസ്റ്റർ ചെയ്ത് റീ-റിലീസ് കഴിഞ്ഞ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിച്ചു വരുന്നു. 1995 ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ…

Read More

210 വർഷം പഴക്കമുള്ള അമ്മച്ചിക്കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥ…

കുട്ടിക്കാനത്തിനു സമീപമുള്ള അമ്മച്ചിക്കൊട്ടാരം ആരെയും ആകർഷിക്കുന്ന നിർമിതിയാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽക്കാല വസതിയാണ് അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂർ തായ്വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. ‘അമ്മച്ചി’ പദവിയാണ് രാജാവിന്റെ പത്നിക്കുണ്ടായിരുന്നത്. അങ്ങനെയാണ് രാജാവിന്റെ പത്നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചിക്കൊട്ടാരം എന്നു പേരു ലഭിച്ചത്. 210 വർഷം പഴക്കമുണ്ട് കൊട്ടാരത്തിന്. അക്കാലത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവർമയാണ് കൊട്ടാരം പണികഴിപ്പിച്ചത്. 25 ഏക്കർ ചുറ്റളവിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രതാപകാലത്തിന്റെ സ്മരണകളുടെ തലയെടുപ്പിൽ അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ ആകർഷിച്ചുനിൽക്കുന്നു….

Read More

രാജകീയ പ്രൗഢിയിൽ വിവാഹം; കിയാര-സിദ്ധാർഥ് വിവാഹ വിഡിയോ

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹവിഡിയോ പുറത്ത്. രാജകീയമായ പ്രൗഢിയോടെയായിരുന്നു വിവാഹാഘോഷം. ജയ്‌സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു വിവാഹവേദി. അതിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി. ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിൻറെ പാക്കപ്പ് പാർട്ടിയിൽ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവർക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേർഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി…

Read More