
ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഗൗതമി, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്
ഗൗതമി നായരെ മലയാളിക്കു മറക്കാൻ കഴിയില്ല. അധികം ചിത്രങ്ങളില്ലെങ്കിലും ഫഹദ് ഫാസിൽ നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലെ ഗൗതമിയുടെ നഴ്സായുള്ള പ്രകടനം ആരും മറക്കില്ല. ഫഹദിന്റെ കാമുകിയായ തമിഴ് പെൺകുട്ടിയുടെ വേഷമായിരുന്നു അത്. സെക്കന്റ് ഷോ ആണ് ഗൗതമിയുടെ ആദ്യ ചിത്രം. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ചുനാൾ മുമ്പ് വിവാഹമോചിതരായിരുന്നു. പക്ഷേ…