‘എഐ വഴി നിര്‍മിച്ച ഉള്ളടക്കം പ്രചരിപ്പിക്കുന്നവരോട് സഹതാപം, സാങ്കേതിക വിദ്യ ഒരാളുടെ ജീവിതം മോശമാക്കാനുള്ളതല്ല’; പ്രഗ്യ നാഗ്ര

‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രഗ്യ നാഗ്ര. തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തശേഷമാണ് ഹരിയാണയിലെ അംബാല സ്വദേശിയായ പ്രഗ്യ മലയാള ചിത്രത്തിലെത്തുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ സ്വകാര്യ വീഡിയോ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രഗ്യ. ചില ദുഷ്ട മനസുകള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ നടി വ്യക്തമാക്കുന്നു. ഇപ്പോഴും ഇത്…

Read More

കൽപ്പന മരിച്ചപ്പോൾ അമ്മ ആശ്വസിച്ചത് എന്റെ മകളെ കണ്ടാണ്, അവളുടെ മകൾ എന്നെ പോലെ; ഉർവശി പറയുന്നു

കൽപ്പന മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തന്നേക്കാൾ മികച്ച നടിയായിരുന്നു ചേച്ചി കൽപ്പന എന്നാണ് ഉർവശി എപ്പോഴും പറയാറുള്ളത്. അർഹിച്ച അം​ഗീകാരങ്ങളും അവസരങ്ങളും കൽപ്പനയ്ക്ക് ലഭിച്ചില്ലെന്ന വിഷമവും ഉർവശിക്കുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. താൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി, അവളുമായി പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്. ഉർവശിയുടെ കുടുംബത്തിലെ പുതിയ തലമുറ അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശിയുടെ…

Read More

ചിലത് ”എൻഡോസൽഫാനേ”ക്കാൾ കൂടുതൽ വിഷം; സീരിയലുകൾക്ക് സെന്‍സറിംഗ് വേണമെന്ന് ശ്രീകുമാരൻ തമ്പി

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ പരാമര്‍ശവും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങള്‍ നടന്നു. ഇപ്പോഴിതാ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. സിനിമയ്ക്ക് പുറമെ സീരിയലുകളും നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് പരമ്പരകൾക്ക് സെൻസർഷിപ് വേണം. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന്…

Read More

വിവാഹം കഴിക്കാത്തതിൽ കാരണങ്ങൾ പലത്; സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്ന് രഞ്ജിനി

റിയാലിറ്റി ഷോയുടെ ഭാഗമായതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവതാരകയായ രഞ്ജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്നും രഞ്ജിനി പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കേരളത്തിൽ ജീവിക്കാനാകില്ല.പക്ഷെ അതൊരു ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഐഡിയ സ്​റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്ന് എന്നെ ഒരു മാസക്കാലം മാ​റ്റിനിർത്തിയിരുന്നു. ഞാൻ കരിയർ ആരംഭിച്ചത് അവതാരകയായല്ല. അതിനുമുൻപ് ഞാനൊരു കോർപറേ​റ്റ് ജീവനക്കാരിയായിരുന്നു….

Read More

റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്. സിനിമയെ കുറിച്ചുള്ള നെഗറ്റീവ്…

Read More

പേളി വിളിച്ചു, എന്നാൽ മോശമായി സംസാരിച്ച് ഫോൺ കോൾ കട്ട് ചെയ്തു; മെറീന മൈക്കിൾ

ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെയാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയത്. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നാണ് മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് ആ പ്രമുഖയായ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. പിന്നീട് മെറീന പറഞ്ഞ അവതാരക പേളിയാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തി. ഈ വിഷയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ പേളിയും പ്രതികരിച്ച് എത്തിയിരുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും…

Read More

ലഹരിക്കേസ്: തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Read More

പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല: നടൻ ബൈജു സന്തോഷ്

പ്രിപ്പറേഷൻ ചെയ‌്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് നടൻ ബൈജു സന്തോഷ്. ചാന്തുപൊട്ട് എന്ന സിനിമയിൽ ദിലീപ് ചെയ‌്ത വേഷം അങ്ങനെയുള്ളതാണ്. അതുപോലുള്ളതൊന്നും തന്നിലേക്ക് വന്നിട്ടില്ല. അത്തരത്തിൽ ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുമ്പോഴേ പ്രിപ്പറേഷന്റെ ആവശ്യമുള്ളൂ. അല്ലാത്തതൊക്കെ ബിഹേവ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ബൈജു പറയുന്നു. മകളുടെ വിവാഹത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ലെന്നും ബൈജു സരസമായി പ്രതികരിച്ചു. ”ആരോടും പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ എനിക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ?…

Read More

‘അത് വിരമിക്കല്‍ പ്രഖ്യാപനമല്ല, തെറ്റായി വായിക്കപ്പെട്ടു; ഒരു നീണ്ട ഇടവേള വേണം’: നടൻ വിക്രാന്ത് മാസി

ട്വെല്‍ത്ത് ഫെയില്‍ നായകന്‍ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. പോസ്റ്റ് കണ്ട ആരാധകരും ഞെട്ടി. എന്നാല്‍ താന്‍ വിരമിക്കുന്നില്ലെന്നും ആളുകൾ താൻ ഉദ്ദേശിച്ചത് തെറ്റായി വായിച്ചതാണന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ റിട്ടയർ ചെയ്യുന്നില്ലെന്നും ഒരു നീണ്ട ഇടവേള വേണമെന്നും കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള…

Read More

മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നു; എന്നാലിപ്പോൾ പ്രണയമില്ല: ജോസഫ് അന്നംകുട്ടി ജോസ്

ആരെയും ബോധിപ്പിക്കാൻ വേണ്ടിയാകരുത് വിവാഹമെന്ന് മോട്ടിവേഷണൽ സ്‌പീക്കറും എഴുത്തുകാരനും അഭിനേതാവുമായ ജോസഫ് അന്നംകുട്ടി ജോസ്. മൂന്നരവർഷത്തോളം ഒരാളെ പ്രണയിച്ചിരുന്നുവെന്നും എന്നാലിപ്പോൾ പ്രണയമില്ലെന്നും ജോസഫ് മനസുതുറന്നു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തന്റെ പ്രണയം വർക്കായില്ല. ആരെയും ബോധിപ്പിക്കാൻ കല്യാണം കഴിക്കാനാവില്ലല്ലോ. പ്രണയം വർക്കാവാത്തതിനാൽ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന ഫിലോസഫിക്കൽ ലൈനുമില്ല. എന്റെ ജീവിതം ഇപ്പോൾ വളരെ അർത്ഥവത്തായതാണ്. ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രണയം ഇനിയും ഉണ്ടാവും. എന്നാൽ വിവാഹം കഴിക്കുമോയെന്ന് ഉറപ്പില്ല. സാമൂഹിക മാനദണ്ഡങ്ങൾ അതേപ്പടി…

Read More