റി-റിലീസിന് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ എത്തി

പ്രശസ്ത ടെലിവിഷൻ പരിപാടിയായ ഗുഡ് മോർണിംഗ് അമേരിക്കയിൽ അതിഥിയായി തെലുങ്ക് താരം രാം ചരൺ ന്യൂയോർക്കിൽ എത്തി.ഓസ്‌കാറിന് മുന്നോടിയായി തന്റെ ചിത്രമായ ആർആർആർ പ്രൊമോഷന്റെ ഭാഗമായിരുന്നു അത് . 2023 ലെ അക്കാദമി അവാർഡിന് മുന്നോടിയായി യുഎസിലുള്ള നടൻ രാം ചരൺ, ന്യൂയോർക്കിലെ ജനപ്രിയ ടോക്ക് ഷോ ഗുഡ് മോർണിംഗ് അമേരിക്കയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ചു. ഷോയ്ക്കായി എത്തിയ രാം ചരൺ, വേദിക്ക് പുറത്ത് ആരാധകർ അദ്ദേഹത്തെ പൊതിയുകയും അവരിൽ ചിലർക്കൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു. ചിത്രത്തെക്കുറിച്ചും…

Read More

പ്രഭുദേവയെ നായകനാക്കി ഹൈ ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്

തെന്നിന്ത്യൻ സൂപ്പർ താരം പ്രഭുദേവയെ നായകനാക്കി നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹിൽ ഫിലിംസ്. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാന്നറിൽ ജോബി പി സാമാണ്. തേരിന്റെ രചന നിർവഹിച്ച ദിനിൽ.പി.കെ ആണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷൻ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മലയാള ടെലിവിഷൻ…

Read More

ലൗഫുള്ളി യൂവേഴ്സ് വേദ; ട്രെയ്ലർ പുറത്തിറങ്ങി

ശ്രീനാഥ് ഭാസി, രജീഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നാളെ ചിത്രം തിയറ്ററിലെത്തുന്നു. ശരത് അപ്പാനി, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, നിൽജ കെ. ബേബി, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റു പ്രശസ്ത താരങ്ങൾ. ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ…

Read More

പിങ്ക് സാരിയിൽ വിസ്മയിപ്പിച്ച് ദിവ്യാ ഉണ്ണി

ദിവ്യാ ഉണ്ണി എന്ന നടിയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. നടിയും നർത്തകിയുമായ താരം എന്നെന്നും ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങൾ മലയാളിക്കു സമ്മാനിച്ച നടിയാണ്. തെന്നിന്ത്യയിലെ മിക്ക സൂപ്പർതാരങ്ങളോടൊപ്പവും ദിവ്യ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചുരമാണ് താരത്തിന്റെ അവസാനത്തെ ചിത്രം. മനോജ് കെ. ജയൻ ആയിരുന്നു ചിത്രത്തിൽ ദിവ്യയുടെ നായകൻ. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ് ഓഫിസിൽ പരാജയമായിരുന്നു. പിങ്ക് സാരിയിൽ അതീവ…

Read More

പണം, മദ്യം, പെണ്ണ്; ഇതൊക്കെ മടുത്താൽ മനുഷ്യൻ ആഗ്രഹിക്കുന്നത് സന്തോഷമെന്ന് ബോച്ചെ

ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെയ എല്ലാവരും സ്നേഹിക്കുന്നു. ബോച്ചെയും അങ്ങനെതന്നെ, വിമർശകരെപ്പോലും സ്നേഹിക്കുന്ന മനസിനുടമയാണ് ബോച്ചെ. സമൂഹത്തിലെ വിവിധ മേഖലകളിൽ നടത്തുന്ന ഇടപെടലുകൾ ബോച്ചെയെ ജനകീയനാക്കുന്നു. ജീവിതത്തെക്കുറിച്ചും കപടതകളെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ പലരെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ പച്ചമനുഷ്യനാണ് ബോച്ചെ… ബിസിനസുകാർക്കിടയിൽ സെലിബ്രിറ്റി ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. ചാരിറ്റി പ്രവർത്തനങ്ങൾ മുപ്പതു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചിരുന്നു. അക്കാലത്ത് ബിസിനസുകാർക്കിടയിലെ…

Read More

ഒരിക്കലും കാവ്യാ മാധവനെപ്പോലെ ആകില്ല; അനുസിതാര

കാവ്യാ മാധവൻ എന്ന നടിക്കു മുഖവുരയുടെ ആവശ്യമില്ല. അഭ്രപാളികളിൽ മികച്ച കഥാപാത്രങ്ങൾ തീർത്തു പ്രേക്ഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനേത്രിയാണ് കാവ്യ. കുട്ടിക്കാലം മുതലേ സിനിമയിലെത്തി നായികയായി വളർന്ന താരം. സ്വകാര്യജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടപ്പോഴും തങ്ങളുടെ പ്രിയനായികയെ ആരാധകർ കൈവിട്ടില്ല. അഭിനയശേഷികൊണ്ട് പുതുതലമുറയിലെ ശ്രദ്ധേയയായ നടിയാണ് അനുസിതാര. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. 2013ൽ പോട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനു സിതാരയുടെ അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ അനു സിതാര സ്റ്റേജ്…

Read More

സിദ്ധാർത്ഥും അതിഥി റാവും തമ്മിൽ പ്രണയത്തിൽ ആണോ? റൂമറുകൾക്കിടയിൽ സൂചന പങ്കിട്ട് താരം

നടി അതിഥി റാവും നടൻ സിദ്ധാർഥും ഡേറ്റിംഗിലെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത അതിഥി സിനിമാ പ്രേമികളുടെ ഇഷ്ടനടിയാണ്. അടുത്തിടെയായി നടിയുടെ പ്രണയമാണ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. കഥകളെല്ലാം സിദ്ധാർഥുമായി ബന്ധപ്പെട്ടാണ്. അദിതി റാവുവിനു പിറന്നാൾ ആശംസകൾ നേർന്ന് സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു കൂടാതെ അദിതിയുമൊത്തുള്ള ഒരു ഫോട്ടോയും സിദ്ധാർഥ് പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാലിപ്പോൾ ഇരുവരും…

Read More

മറഡോണയ്ക്കു വേണ്ടിയാണ് ആദ്യമായി നഗ്‌നയായതെന്ന് പ്ലേ ബോയ് മോഡൽ

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുമായുള്ള അടുത്തബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തലുമായി ന്യൂഡ് മോഡലും ടെലിവിഷൻ താരവുമായ അന്റോണെല അവെലനെഡ. ആദ്യമായി നഗ്‌നയായത് മറഡോണയ്ക്കു വേണ്ടിയാണെന്നും തന്റെ നഗ്‌നചിത്രങ്ങൾക്കു പണം നൽകിയത് മറഡോണയാണെന്നുമാണ് അന്റോണെല വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലാണു 38കാരിയയ അന്റോണെല തുറന്നുപറച്ചിൽ നടത്തിയത്. വിഖ്യാത ടിവി ഷോ പരിപാടിയ ബിഗ് ബ്രദർ ബ്രസീൽ മുൻ മത്സരാർഥി കൂടിയായ അന്റോണെലയുടെ വെളിപ്പെടുത്തൽ മറഡോണയുടെ ആരാധകർക്കിടയിലും നെറ്റിസൺസിനിടയിലും അമ്പരപ്പുണ്ടാക്കി.  തന്റെ ആദ്യത്തെ നഗ്‌നചിത്ര ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. അന്ന്, സ്മാർട്ട് ഫോൺ…

Read More

തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ; ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

‘തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ’ കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണംറിലീസിനൊരുങ്ങുന്ന ‘കിംഗ് ഓഫ് കൊത്ത’ ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്. തമിഴ്‌നാട്ടിലെ കാരൈകുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം…

Read More

ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഗൗതമി, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്

ഗൗതമി നായരെ മലയാളിക്കു മറക്കാൻ കഴിയില്ല. അധികം ചിത്രങ്ങളില്ലെങ്കിലും ഫഹദ് ഫാസിൽ നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലെ ഗൗതമിയുടെ നഴ്സായുള്ള പ്രകടനം ആരും മറക്കില്ല. ഫഹദിന്റെ കാമുകിയായ തമിഴ് പെൺകുട്ടിയുടെ വേഷമായിരുന്നു അത്. സെക്കന്റ് ഷോ ആണ് ഗൗതമിയുടെ ആദ്യ ചിത്രം. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ചുനാൾ മുമ്പ് വിവാഹമോചിതരായിരുന്നു. പക്ഷേ…

Read More