
ഇന്ദ്രജിത്തും ശ്രുതിയും ഒന്നിക്കുന്ന കോക്കേഴ്സിന്റെ പുതിയ ചിത്രം
മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിയാദ് കോക്കർ സാരഥ്യം വഹിച്ച കൊക്കേഴ്സ് ഫിലിംസ്. ‘കൂടും തേടി’യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സ് പുതിയ ചിത്രത്തിന്റെ അറിയിപ്പുമായി എത്തിയിരിക്കുകയാണ്. കോക്കേഴ്സ് മീഡിയ…