
‘കായ്പോള’; ഏപ്രിൽ 07ന് തിയേറ്റർ റിലീസിന്
കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’ റിലീസിനൊരുങ്ങുന്നു.വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച ഈ ചിത്രം ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിൽ സജൽ സുദർശൻ, അഞ്ചു കൃഷ്ണ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട്…