ഓസ്‌കർ 2023; പുരസ്‌കാരങ്ങൾ ഇങ്ങനെ

95-ാം ഓസ്‌കർ പുരസ്‌കാരത്തിൽ ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടൻ, നടി, സഹനടി, സഹനടൻ, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി. ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. നടി ദീപിക പദുക്കോൺ ചടങ്ങിൽ അതിഥിയായെത്തി. പുരസ്‌കാരങ്ങൾ ഇങ്ങനെ…

Read More

രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി

തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ”ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും…

Read More

‘മഹേഷും മാരുതിയും’ ഈ വെള്ളിയാഴ്ച മുതൽ പ്രദർശനത്തിന്

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. സേതുവിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് സെൻസർ ബോർഡ് ക്‌ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ‘മഹേഷും മാരുതിയും’ ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്….

Read More

‘നീരജ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജേഷ് കെ രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീരജ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്,സ്മിനു സിജോ, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിർമ്മിക്കുന്ന…

Read More

” 90 മിനിറ്റ്സ് ” റിലീസ് മാർച്ച് 10ന്

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനവ് സിനിമയുടെ പ്രധാന പ്രമേയമാക്കി .നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” 90 മിനിറ്റ്സ് .”ഫീനിക്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗാഡ്വിൻ മൈക്കിൾ, ഷിബു മുരളി, മിജോ ജോസഫ്, റോംസൺ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് പോൾ സിറിൽ , സൂസൻ മൈക്കിൾ. ചിത്രത്തിൽ ആര്യ ബാബു, അരുൺ കുമാർ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ, ബേബി ഐസ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു…

Read More

ചാൾസ് എന്റർപ്രൈസസ് രണ്ടമത്തെ പോസ്റ്റർ പുറത്തിറക്കി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്നചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി. രസകരമായ നർമമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഏറെ നാളുകൾക്ക് ശേഷം ഉർവശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ…

Read More

ഇറാനിയൻ നടിയുമായി ബച്ചന് ബന്ധം; ചോദ്യം ചെയ്ത രേഖയുടെ കരണത്തടിച്ച് ബച്ചൻ, അതിനു ശേഷം അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല

ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചനും താരസുന്ദരി രേഖയുമായുള്ള പ്രണയം ബോളിവുഡിൽ എന്നും ചർച്ചയായിരുന്നു. ഇരു താരങ്ങളുടെയും കെമിസ്ട്രി വെള്ളിത്തിരയിൽ പ്രണയത്തിന്റെ മഹോത്സവം തീർത്തിരുന്ന കാലമുണ്ടായിരുന്നു. ബച്ചനും രേഖയും പ്രണയത്തിലാകുമ്പോൾ ബച്ചൻ ജയയെ വിവാഹം കഴിച്ചിരുന്നു. രേഖ-ബച്ചൻ ബന്ധം ജയയെയും ബച്ചൻ കുടുംബാംഗങ്ങളെയും ഒരുപോലെ അലോസരപ്പെടുത്തിയിരുന്നു. ബച്ചൻ തന്നെ ഉപേക്ഷിച്ച് രേഖയുടെ കൂടെ പോകുമോ എന്നു പോലും ഒരു കാലത്ത് ജയ ഭയന്നിരുന്നവത്രെ! ഇന്നും രേഖ-ബച്ചൻ ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുമുണ്ട്. രേഖയും ബച്ചനും തമ്മിൽ…

Read More

എന്റെ ടെൻഷൻ കണ്ട് മണിരത്നം സാർ ആശ്വസിപ്പിച്ചു; അല്ലെങ്കിൽ…

പൊന്നയിൽ സെൽവൻ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ടതും മണിരത്നം സാറുമായുള്ള സൗഹൃദവും പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു പൊന്നിയൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം. പൊന്നിയൻ സെൽവനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ- ഒരിക്കൽ ചെന്നൈയിൽ മണിര്തനം സാറിന്റെ ഓഫിസിന് മുമ്പിലൂടെ പോയപ്പോൾ അവിടെ ഒന്നു കയറണമെന്നു തോന്നി. അന്ന് സാറിനെ കാണാനും സംസാരിക്കാനുമൊക്കെ സാധിച്ചു. പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലേക്ക് ഓഡിഷനു വേണ്ടി സാറിന്റെ ഓഫിസിൽ നിന്നു വിളിച്ചപ്പോൾ ശരിക്കും എക്സൈറ്റഡായിരുന്നു. ഒരു ചെറിയ…

Read More

ജയം രവിയുടെ ‘അഖിലന്‍’ ട്രെയിലര്‍ എത്തി

ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ അഖിലന്‍ നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ആരാധകരില്‍നിന്ന് ആവേശപൂര്‍ണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി ഒരു ദിവസം പൂര്‍ത്തിയാകും മുമ്പേതന്നെ 50 ലക്ഷത്തില്‍ പരം കാഴ്ചക്കാരെ നേടി തരംഗമായിരിക്കയാണ്. എന്‍. കല്യാണ കൃഷ്ണനാണ് അഖിലന്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും…

Read More

അച്ഛനും മകളുമായി ബിജു സോപാനവും ശിവാനിയും; ‘റാണി’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്കു മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനിയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത…

Read More