
ഭീമൻ രഘുവിന്റെ ചാണ
മലയാളികളുടെ പ്രിയതാരം ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചാണ 17 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തന്റെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു,…