
ചുംബിക്കുന്നത് അതിമനോഹരമായ കാര്യം; ശ്രിയ ശരൺ
ഇന്ത്യൻ വെള്ളിത്തിരയിലെ സൗന്ദര്യതാരകമാണ് നടി ശ്രിയ ശരൺ. മലയാളികൾക്കും ശ്രിയ സുപരിചിതയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ശ്രിയ സ്‌ക്രീൻ പങ്കുവച്ചിട്ടുണ്ട്. ചെറിയ ഇടവേളകൾ വന്നെങ്കിലും വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ശ്രിയയാണ് നായികയായി അഭിനയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനുകളിൽ ഭർത്താവ് ആൻഡ്രു ഉണ്ടായിരുന്നു. ദൃശ്യത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശ്രിയയും ആൻഡ്രുവും പരസ്പരം ചുംബിച്ച ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. സംഭവം വലിയ വിമർശനങ്ങൾക്കു വഴിവക്കുയും ചെയ്തു. ഭർത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ്…